-->
തങ്ങളുടെ മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് എയർ ഇന്ത്യ. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷം ഒരു ബോയിംഗ് 787-8 വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഈ വിമാനങ്ങളിലെ ഇന്ധന സംവിധാനങ്ങൾ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ നിർദ്ദേശം വരുന്നത്.