-->
ചെന്നൈ മെട്രോയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. എക്‌സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ആളുകള്‍ പുറത്ത് ഇറങ്ങുന്നതിന് മുമ്പ് തന്നെ അകത്തേക്ക് കയറുന്നതാണ് കാണുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ പൗരബോധത്തെ കുറിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളുമായെത്തിയത്. വിമാനത്താവളങ്ങള്‍ മുതല്‍ മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ വരെ എല്ലായിടത്തും ഇന്ത്യക്കാര്‍ക്ക് പൗരബോധം കുറവാണ്. ഉദാഹരണത്തിന് ചെന്നൈ മെട്രോ, യാത്രക്കാരെ ആദ്യം ഇറങ്ങാന്‍ അനുവദിക്കണമെന്ന് ചെന്നൈ മെട്രോ റെയില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും ആരും അവരെ പിന്തുടരുന്നില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
മെട്രോ ട്രെയിനിന്റെ വാതില്‍ തുറക്കുമ്പോള്‍ തന്നെ ആളുകള്‍ അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാര്‍ പാടുപെടുന്നു. 'ഇന്ത്യക്കാര്‍ മെട്രോയ്ക്ക് വേണ്ടി വരിനില്‍ക്കുന്നതും എന്നാല്‍ മറ്റ് ഗതാഗത സംവിധാനങ്ങളില്‍ അനിയന്ത്രിതരാകുന്നതും എന്തുകൊണ്ട്' എന്ന തലക്കെട്ടില്‍ ഒരു പത്രത്തില്‍ വന്ന ലേഖനത്തിന്റെ ഫോട്ടോയ്ക്ക് മറുപടി എന്ന തരത്തിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മെട്രോകള്‍ പലപ്പോഴും അച്ചടക്കത്തിന് പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ മറ്റൊരു കാഴ്ചയാണ് കാണിക്കുന്നത്. ഒരു മെട്രോ സ്‌റ്റേഷനില്‍ നമ്മുടെ പൗരബോധം ഇങ്ങനെയാണെങ്കില്‍ മറ്റ് പൊതുഗതാഗത സ്ഥലങ്ങളില്‍ എന്തായിരിക്കുമെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി.
Indians lack civic sense everywhere from Airports to metro rail stations.Chennai metro for example, despite repeated announcements by @cmrlofficial to let passengers alight first before boarding, no one follows them. https://t.co/RJi02dDk4J pic.twitter.com/mnjpHptip4— Reclaim Chennai streets (@reclaimchennai) February 2, 2026