-->
ന്യൂഡല്‍ഹി: മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, രാഹുല്‍ ഗാന്ധിയ്‌ക്കായി തരൂര്‍ വാദിച്ചു. സര്‍ക്കാരിന്റെ പ്രതികരണം അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. 'രാഹുല്‍ ഗാന്ധിക്ക് തന്റെ ആശങ്കകള്‍ വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ല. ആ ലേഖനം നമ്മുടെ സൈനികരെയോ സൈന്യത്തെയോ കുറ്റപ്പെടുത്തുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ എടുത്തതോ എടുക്കാതിരുന്നതോ ആയ ചില തീരുമാനങ്ങളെക്കുറിച്ചാണ് അതില്‍ പറയുന്നത്. വ്യക്‌തമായും രാഹുല്‍ജി ഉയര്‍ത്താന്‍ ഉദ്ദേശിച്ചത് ഇതായിരുന്നു. സര്‍ക്കാര്‍ ഇത്രയധികം രോഷം പ്രകടിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.' - അദ്ദേഹം പറഞ്ഞു.
തരൂരും രാഹുലുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെന്നാണു നിരീക്ഷണം.