-->
ന്യൂഡല്‍ഹി: സിന്ധു നദീത്തര്‍ക്കക്കേസില്‍ രാജ്യാന്തര കോടതി ഉത്തരവിനെതിരേ ഇന്ത്യ . കോടതിയുടെ നടപടിക്രമങ്ങളുടെ നിയമസാധുത തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്‌തമാക്കി. ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതി (സി.ഒ.എ) പുറപ്പെടുവിച്ച ഉത്തരവാണു വിവാദമായത്. ഫെബ്രുവരി 2,3 തീയതികളില്‍ ഹേഗില്‍ വാദം കേള്‍ക്കാനാണു തീരുമാനം. ഇന്ത്യ ഇതുവരെ മറുപടി സത്യവാങ്‌മൂലവും സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍, നടപടിക്രമങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. സി.ഒ.എയുടെ നിയമസാധുത അംഗീകരിക്കില്ലെന്നും അവരുടെ അറിയിപ്പിനോട് പ്രതികരിക്കില്ലെന്നും ഇന്ത്യ വ്യക്‌തമാക്കി. പ്രതികരിക്കാന്‍ ഇന്ത്യക്ക് ബാധ്യതയില്ല.
പാകിസ്‌താന്‍ ഇന്ത്യയെ കേസില്‍ കുരുക്കാന്‍ ശ്രമിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. 2025 ഏപ്രില്‍ 23ന് പഹല്‍ഗാമില്‍ പാക് ഭീകരര്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതോടെതാണു വിവാദത്തിനു തുടക്കമായത്. തിരിച്ചടിയെന്നോണം സിന്ധു നദീജല കരാരില്‍നിന്ന് ഇന്ത്യ പിന്മാറി.