Saturday, March 14, 2026 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.02 AM

ആര്‍ട്ടെമിസ്‌ ദൗത്യം: പ്രാക്‌ടീസ്‌ കൗണ്ട്‌ഡൗണ്‍ തുടങ്ങി

uploads/news/2026/02/823647/1.jpg

വാഷിങ്‌ടണ്‍: നാസയുടെ പുതിയ ചാന്ദ്രദൗത്യം- ആര്‍ട്ടെമിസ്‌ -2ല്‍ റോക്കറ്റ്‌ ഇന്ധനം നിറയ്‌ക്കുന്നതിന്‌ മുന്നോടിയായി രണ്ട്‌ ദിവസത്തെ പ്രാക്‌ടീസ്‌ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചു. ഈ പരീക്ഷണത്തിനുശേഷം ചാന്ദ്രയാത്രയുടെ സമയം നിശ്‌ചയിക്കും. നാല്‌ യാത്രികരാകും ദൗത്യത്തിന്റെ ഭാഗമാകുക. അവര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം മടങ്ങും.
1972ന്‌ ശേഷം ചന്ദ്രനിലേക്ക്‌ യാത്ര ചെയ്യുന്ന ആദ്യ മനുഷ്യര്‍ എന്ന റെക്കോഡ്‌ കമാന്‍ഡര്‍ റീഡ്‌ വൈസ്‌മാനും സംഘത്തിനും ലഭിക്കും. ഇവര്‍ക്ക്‌ ചന്ദ്രനില്‍ കാലുകുത്താനാകില്ല.
98 മീറ്റര്‍ ഉയരമുള്ള സ്‌പേസ്‌ ലോഞ്ച്‌ സിസ്‌റ്റം റോക്കറ്റ്‌ രണ്ടാഴ്‌ച മുന്‍പാണ്‌ വിക്ഷേപണത്തറയിലേക്ക്‌ നീക്കിയത്‌. ഇന്ധനം നിറയ്‌ക്കുന്ന പരീക്ഷണം വിജയകരമാണെങ്കില്‍, ഒരാഴ്‌ചയ്‌ക്കുള്ളില്‍ നാസയ്‌ക്ക്‌ വിക്ഷേപണം നടത്താന്‍ സാധിച്ചേക്കും. അതിശൈത്യം കാരണം ഇന്ധനം നിറയ്‌ക്കുന്നതും വിക്ഷേപണവും രണ്ട്‌ ദിവസം വൈകുകയായിരുന്നു. ഈ മാസം എട്ടിനു വിക്ഷേപണം നടക്കുമെന്നാണു സൂചന.
റോക്കറ്റിനു മുകളിലുള്ള ഓറിയോണ്‍ ക്യാപ്‌സൂളില്‍ യാത്ര ചെയ്യുന്ന അമേരിക്കന്‍, കനേഡിയന്‍ യാത്രികര്‍ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച്‌ പിന്നീട്‌ പസഫിക്‌ സമുദ്രത്തില്‍ ഇറങ്ങും. ഏകദേശം 10 ദിവസത്തോളം ഈ ദൗത്യം നീണ്ടുനില്‍ക്കും.
1968 മുതല്‍ 1972 വരെ നടന്ന അപ്പോളോ പ്രോഗ്രാമിന്റെ ഭാഗമായി നാസ 24 യാത്രികരെ ചന്ദ്രനിലേക്ക്‌ അയച്ചിട്ടുണ്ട്‌. ഇതില്‍ 12 പേര്‍ ചന്ദ്രനില്‍ കാലുകുത്തി.

Ads by Google
Tuesday 03 Feb 2026 11.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW