Friday, March 13, 2026 Last Updated 22 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 10.59 AM

അനാഹത്‌ സിങ്ങിന്‌ ചരിത്ര നേട്ടം

uploads/news/2026/02/823644/2.jpg

വാഷിങ്‌ടണ്‍: ഇന്ത്യയുടെ കൗമാര സ്‌ക്വാഷ്‌ താരം അനാഹത്‌ സിങ്ങിന്‌ ചരിത്ര നേട്ടം. വാഷിംഗ്‌ടണില്‍ നടന്ന പി.എസ്‌.എ. ബ്രോണ്‍സ്‌ സ്‌ക്വാഷ്‌ ഓണ്‍ ഫയര്‍ ഓപ്പണ്‍ ഫൈനലില്‍ ഒന്നാം സീഡും ലോക പത്താം നമ്പര്‍ താരവുമായ ഇം?ണ്ടിന്റെ ജോര്‍ജിന കെന്നഡിയെ തോല്‍പ്പിച്ച്‌ അനാഹിത കിരീടം നേടി. സ്‌കോര്‍: 12-10, 11-5, 11-7.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അനാഹതിന്റെ തകര്‍പ്പന്‍ ജയം. കാനഡ വനിതാ ഓപ്പണ്‍ സെമി ഫൈനലില്‍ ജോര്‍ജിനയോട്‌ നേരിട്ട തോല്‍വിക്ക്‌ അനാഹത്‌ മധുരപ്രതികാരവും കുറിച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സ്വര്‍ണ മെഡല്‍ ജേതാവ്‌ കൂടിയാണ്‌ ജോര്‍ജിന. കൃത്യതയാര്‍ന്ന ഷോട്ടുകള്‍ കൊണ്ടാണ്‌ അനാഹത്‌ ജോര്‍ജിനയെ നിഷ്‌പ്രഭയാക്കിയത്‌. ഒന്നാം ഗെയിമിലെ കടുത്ത പോരാട്ടത്തിന്‌ ശേഷം നടന്ന രണ്ട്‌ ഗെയിമുകളിലും അനാഹത്‌ ആധിപത്യം പുലര്‍ത്തി.
താരത്തിന്റെ കരിയറിലെ ആദ്യ പി.എസ്‌.എ. ടൂര്‍ കിരീടമാണിത്‌. 26-ാം ടൂര്‍ണമെന്റിലാണു കിരീട നേട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട്‌ ഗെയിമുകള്‍ക്ക്‌ പിന്നിലായ ശേഷം നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവും. സെമി ഫൈനലില്‍ ലോക 23-ാം നമ്പര്‍ താരം യു.എസിന്റെ സബ്രീന സോബിയെ അട്ടിമറിച്ചതും ഈ ടൂര്‍ണമെന്റിലെ അനാഹതിന്റെ പോരാട്ടവീര്യമായി.
നിലവിലെ ലോക റാങ്കിങ്ങില്‍ 31-ാം സ്‌ഥാനത്തുള്ള അനാഹതിന്‌ വൈകാതെ മുന്നേറ്റമുണ്ടാകും. സബ്രീനിനെ 3-1 നാണ്‌ അനാഹത്‌ തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 11-9, 11-3, 9-11, 11-5. ന്യൂഡല്‍ഹിക്കാരിയായ അനാഹത്‌ ഏഴാം സീഡായാണ്‌ ഓണ്‍ ഫയര്‍ ഓപ്പണില്‍ കളിച്ചത്‌. ഒക്‌ടോബറില്‍ നടന്ന കനേഡിയന്‍ വിമെന്‍സ്‌ ഓപ്പണിന്റെ സെമി ഫൈനലില്‍ കടന്നതാണ്‌ അനാഹതിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈജിപ്‌തിന്റെ ലോക 17-ാം നമ്പര്‍ സന ഇബ്രാഹിമിനെ തോല്‍പ്പിച്ചതോടെ അനാഹത്‌ ശ്രദ്ധിക്കപ്പെട്ടു.

Ads by Google
Tuesday 03 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW