Thursday, March 12, 2026 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 10.59 AM

കേരളം അസമിനെതിരേ

uploads/news/2026/02/823642/3.jpg

സിലാപതാര്‍ (അസം): സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ ഇന്ന്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങും. നിലവിലെ ചാമ്പ്യന്‍ പശ്‌ചിമ ബംഗാള്‍ സര്‍വീസസിനെയും കേരളം അസമിനെയും നേരിടും. ഉച്ചയ്‌ക്ക് രണ്ട്‌ മുതലാണു മത്സരങ്ങള്‍. രാവിലെ ഒന്‍പത്‌ മുതല്‍ നടക്കുന്ന ക്വാര്‍ട്ടറുകളില്‍ റെയില്‍വേസ്‌ രാജസ്‌ഥാനെയും തമിഴ്‌നാട്‌ പഞ്ചാബിനെയും നേരിടും.
33 തവണ കിരീടം നേടിയ ടീമാണു ബംഗാള്‍. കേരളത്തിനെതിരേ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ചതോടെയാണു സര്‍വീസസ്‌ ക്വാര്‍ട്ടറില്‍ കടന്നത്‌. സര്‍വീസസിനെതിരേ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട മുഹമ്മദ്‌ അഷര്‍ ഇന്നു പുറത്തിരിക്കുന്നതു കേരളത്തിനു തിരിച്ചടിയാണ്‌. അസമിലെ കാലാവസ്‌ഥ തങ്ങള്‍ക്ക്‌ അനുകൂലമാണെന്ന്‌ ടീം കോച്ച്‌ ഷഫീഖ്‌ ഹസന്‍ മടത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോറ്റ നിരാശ കിരീട നേട്ടത്തോടെ തീര്‍ക്കാനുറച്ചാണു ഹസനും ശിഷ്യന്‍മാരും കളിക്കാനിറങ്ങുക.

Ads by Google
Tuesday 03 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW