-->
കുമളി: തേനിയില്‍ ഫിനാന്‍സ് സ്‌ഥാപന ഉടമയെ അക്രമികള്‍ വെട്ടിക്കൊന്നു. തേനി അഞ്ചന കോവില്‍ തെരുവ് പകുതിയില്‍ പളക്കട പാണ്ടിയാ(72)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 ന് ആയിരുന്നു സംഭവം.
വീട്ടില്‍നിന്നു റേഷന്‍ കടയിലേക്ക് പോകാനിറങ്ങിയ പാണ്ടിയെ രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത ബൈക്കിലെത്തിയവര്‍ വെട്ടിവീഴ്‌ത്തുകയായിരുന്നു. രക്‌തത്തില്‍ കുതിര്‍ന്ന് കിടന്ന പാണ്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായി പറയുന്നത്.