-->
45 ാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ഭാര്യ മറിയാമ്മയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് താരം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മക്കളും കൊച്ചുമക്കളുമെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.
ഭാര്യയ്‌ക്കൊപ്പമുളള പഴയകാല ചിത്രങ്ങളും ഔസേപ്പച്ചന്‍ പങ്കുവെച്ചു. ‘കാലം കടന്നുപോയി, ഋതുക്കള്‍ മാറി.. പക്ഷേ ഞങ്ങളുടെ ജീവിതം പാടിക്കൊണ്ടേയിരുന്നു. നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍, ഇപ്പോഴും തികഞ്ഞ താളലയത്തോടെ’ എന്ന അടിക്കുറിപ്പോടെയാണ് ഔസേപ്പച്ചന്‍ വീഡിയോ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞതു മുതല്‍ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലായി ഭാര്യയ്‌ക്കൊപ്പമുളള ചിത്രങ്ങളാണ് ഔസേപ്പച്ചന്‍ പങ്കുവെച്ചത്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.