Thursday, March 12, 2026 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 07.38 AM

ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ 'മുയു': യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച് ചൈനീസ് കളിപ്പാട്ടം

kitten, muyu, trending, chinese, toy, stress

ഇന്ന് കടുത്ത ജോലി ഭാരത്തിലൂടെയും മാനസിക സമ്മര്‍ദ്ദത്തിലൂടെയുമാണ് യുവതലമുറ കടന്നുപോകുന്നത്. ഇത് മറികടക്കാന്‍ തെറാപ്പികള്‍ അടക്കമുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ അവസ്ഥകള്‍ മറികടക്കാന്‍ ചൈനയിലെ യുവാക്കള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏറെ ചര്‍ച്ചയാകുന്നത്. കടുത്ത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പുരാതനമായ ഒരു ആത്മീയ ഉപകരണത്തെ മനോഹരമായ കളിപ്പാട്ടമാക്കി മാറ്റിയിരിക്കുകയാണ് യുവാക്കള്‍. ബുദ്ധമത വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്ന 'മുയു' അഥവാ വുഡന്‍ ഫിഷ് എന്ന ഉപകരണമാണ് ഇപ്പോള്‍ ഡിജിറ്റലായും കളിപ്പാട്ട രൂപത്തിലും വിപണി കീഴടക്കുന്നത്. പ്രശസ്ത ചൈനീസ് ബ്രാന്‍ഡായ 'പോപ്പ് മാര്‍ട്ട്' പുറത്തിറക്കിയ പുതിയ പരമ്പരയാണ് ഈ തരംഗത്തിന് പിന്നില്‍.

ചൈനയില്‍ ഉത്ഭവിച്ച മുയു, തടിയില്‍ നിര്‍മ്മിച്ച മത്സ്യത്തിന്റെ ആകൃതിയിലുള്ള ഒരു വാദ്യോപകരണമാണ്. ബുദ്ധസന്യാസിമാര്‍ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ താളം പിടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മത്സ്യം ഉറങ്ങുമ്പോഴും കണ്ണുകള്‍ അടയ്ക്കാറില്ല എന്നതിനാല്‍, സന്യാസിമാര്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന അര്‍ത്ഥത്തിലാണ് ഇതിന് മത്സ്യരൂപം നല്‍കിയിരിക്കുന്നത്. 2018ല്‍ ഹോങ്കോംഗ് കലാകാരി, പുച്ചി ബ്രാന്‍ഡിനായി പോപ്പ് മാര്‍ട്ട് പുറത്തിറക്കിയ പക്കി നോക്ക് നോക്ക് സീരീസിന് വേണ്ടിയാണ് ഈ കളിപ്പാട്ടം നിര്‍മ്മിച്ചത്. പട്ടുപോലെ മൃദുവായ ഈ കീചെയിന്‍ കളിപ്പാട്ടത്തിന്റെ കൈയ്യില്‍ ഒരു ചെറിയ മരത്തടി ഉണ്ടായിരിക്കും. ഇത് പുറത്തെടുത്ത് കളിപ്പാട്ടത്തിന്റെ തലയില്‍ തട്ടുമ്പോള്‍ പൂച്ച കരയുന്നതുപോലെ 'മ്യാവൂ' എന്ന ഇലക്ട്രോണിക് ശബ്ദം കേള്‍ക്കാം.

അതേസമയം കളിപ്പാട്ടങ്ങളായി മാത്രണല്ല സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളിലും മുയു തരംഗമാണ്. ആപ്പിലെ മുയു ചിത്രത്തില്‍ തൊടുമ്പോള്‍ യഥാര്‍ത്ഥ മുയുവില്‍ തട്ടുന്നത് പോലെയുള്ള ശബ്ദം കേള്‍ക്കാം. ഇത് മനസ്സിന് വലിയ സമാധാനവും സന്തോഷവും നല്‍കുന്നുവെന്നാണ് ചൈനീസ് യുവാക്കള്‍ പറയുന്നത്. ഈ കളിപ്പാട്ടങ്ങള്‍ക്ക് ചൈനീസ് വിപണിയില്‍ ഇന്ന് വന്‍ ഡിമാന്‍ഡാണുള്ളത്. ഏകദേശം 99 യുവാന്‍ (ഏകദേശം 1,283.56 ഇന്ത്യന്‍ രൂപ) ആണ് ഇതിന്റെ വില.

Ads by Google
Tuesday 03 Feb 2026 07.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW