-->
മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയില്‍ സ്വന്തം പശുവിനെ യുവാവ് ലൈംഗീകമായി പീഡിപ്പിച്ചു. വാര്‍ത്തയ്ക്ക് പിന്നാലെ വന്‍ സംഘര്‍ഷമാണ് സ്ഥലത്തുണ്ടായത്. വിഡിയോ പ്രചരിച്ചതോടെ പ്രദേശവാസികള്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.
വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ പഞ്ചര്‍ കടയ്ക്ക് ആള്‍ക്കൂട്ടം തീയിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇലക്ട്രിക്കല്‍ ഷോപ്പ്, സലൂണ്‍, മൊബൈല്‍ ഹാര്‍ഡ്‌വെയര്‍ സ്‌റ്റോര്‍, ഓട്ടോ പാര്‍ട്‌സ് കട എന്നിവയും തകര്‍ത്തു.