Thursday, March 12, 2026 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.10 PM

കഴിച്ചാല്‍ ആയുസ് വര്‍ധിക്കിപ്പിക്കുന്ന കറുത്തമുട്ട: ജപ്പാന്‍കാരുടെ വിചിത്ര വിശ്വാസത്തിന് പിന്നില്‍

japanese, beliefs, eating, black, egg, seven, year, life
photo.facebook/ Destination Japan

മുട്ട കഴിക്കാത്തതായി ആരും ഉണ്ടാകില്ല. സാധാരണയായി വെളുത്തതും തവിട്ടും നിറത്തിലുള്ള മുട്ടകള്‍ തുടങ്ങി പലതരം മുട്ടകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കറുത്ത നിറത്തിലുള്ള മുട്ടയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. അങ്ങനെയൊരു മുട്ടയാണ് ഇപ്പോഴത്തെ തരാം. ഇത് വെറും മുട്ടയല്ല, കഴിച്ചാല്‍ ആയുസ് വര്‍ധിക്കുന്ന മുട്ടയാണത്രേ. എന്നാല്‍ നമ്മുടെ നാട്ടിലല്ല ജപ്പാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാക്കോണിലാണ് 'കുറോതാമാഗോ' അഥവാ കറുത്ത മുട്ടകളുളളത്. ഈ ഒരു മുട്ട കഴിച്ചാല്‍ ആയുസില്‍ ഏഴ് വര്‍ഷം അധികം ലഭിക്കുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

ഇനി എങ്ങനെയാണ് ഈ നിറം ലഭ്യമാകുന്നതെന്നറിയാമോ? ജപ്പാനിലെ അഗ്‌നിപര്‍വത മേഖലയായ 'ഓവകുഡാനി' യിലെ തിളച്ചുമറിയുന്ന പ്രകൃതിദത്തമായ കുളങ്ങളില്‍ സാധാരണ കോഴിമുട്ടകള്‍ പുഴുങ്ങിയെടുക്കുമ്പോഴാണ് ഇതിന് കറുപ്പ് നിറം ലഭിക്കുന്നത്. ഈ കുളങ്ങളിലെ വെള്ളത്തില്‍ സള്‍ഫറും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇതില്‍ കിടന്ന് തിളയ്ക്കുമ്പോള്‍ മുട്ടത്തോടിന് ഇരുമ്പ് സള്‍ഫൈഡിന്റെ ഒരു പാളി രൂപപ്പെടുകയും അത് കറുത്ത നിറമായി മാറുകയും ചെയ്യുന്നു. തോടിന്റെ നിറം കറുപ്പാണെങ്കിലും ഉള്‍ഭാഗം സാധാരണ മുട്ടപോലെ തന്നെ കാണപ്പെടും.

ജപ്പാനിലെ ഒരു പുരാതന വിശ്വാസമാണ് ഈ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. അതായത് ഈ മുട്ട പ്രകൃതിദത്ത ധാതുക്കള്‍ അടങ്ങിയ വെള്ളത്തില്‍ പുഴുങ്ങിയെടുക്കുന്നതായതിനാല്‍ സാധാരണ മുട്ടയേക്കാള്‍ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് കറുത്ത മുട്ട കഴിച്ചാല്‍ ആയുസ് വര്‍ധിക്കുമെന്ന് പറയുന്നത്. ജപ്പാനിലെ കാനാഗാവ പ്രവിശ്യയിലുള്ള ഹാക്കോണിലെ ഓവാകുഡാനി എന്ന സ്ഥലത്ത് മാത്രമേ ഈ മുട്ട ലഭിക്കൂ .അഞ്ച് മുട്ടകള്‍ അടങ്ങിയ പാക്കറ്റിന് 500 ജാപ്പനീസ് യെന്‍ (280 രൂപ) ആണ് വില.

Ads by Google
Monday 02 Feb 2026 01.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW