Wednesday, March 11, 2026 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.49 AM

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്‌!

uploads/news/2026/02/823515/Ind2.jpg

ന്യൂഡല്‍ഹി: പ്രതിരോധം, റെയില്‍വേ, ചെറുകിടസംരംഭങ്ങള്‍, ആരോഗ്യരക്ഷ, ആദായനികുതി നിയമത്തിലെ മാറ്റം തുടങ്ങിയ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കിയും കാര്യമായ ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെയും മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്‌.
കേന്ദ്രധനമന്ത്രിയെന്ന നിലയില്‍ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റാണ്‌ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്‌. ഇതോടെ രാജ്യത്ത്‌ തുടര്‍ച്ചയായി ഏറ്റവുമധികം ബജറ്റ്‌ അവതരിപ്പിച്ച ധനമന്ത്രിയെന്ന ബഹുമതിക്കും നിര്‍മല അര്‍ഹയായി. രാജ്യചരിത്രത്തില്‍ ആദ്യമായി ഞായറാഴ്‌ച അവതരിപ്പിക്കപ്പെട്ട ബജറ്റ്‌ കേരളത്തിനു പൊതുവേ നിരാശാജനകമായി. ഏഴ്‌ അതിവേഗ റെയില്‍പാതകള്‍ പ്രഖ്യാപിച്ചതില്‍ ഒന്നുപോലും കേരളത്തിനില്ല.
അപൂര്‍വ ഭൗമമൂലക ഇടനാഴി പദ്ധതിയും കടലാമ ആവാസവ്യവസ്‌ഥ സംരക്ഷണ പദ്ധതിയും മാത്രമാണ്‌ കേരളത്തിന്‌ ലഭിച്ചത്‌. ഇത്തവണയും സംസ്‌ഥാനത്തിന്‌ എയിംസില്ല. വിഴിഞ്ഞം തുറമുഖം, മെട്രോ പദ്ധതികള്‍ക്കു തുക വകയിരുത്താത്തത്‌ നിരാശ ഇരട്ടിയാക്കി. ചരിത്രബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോള്‍, കേരളം ഇന്ത്യയുടെ ഭൂപടത്തിലാണെന്നു കേന്ദ്രധനമന്ത്രി മറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചരിത്രബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോള്‍, കേരളം ഇന്ത്യയുടെ ഭൂപടത്തിലാണെന്നു കേന്ദ്രധനമന്ത്രി മറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വികസിതഭാരതം 2047:
10 പ്രധാന പദ്ധതികള്‍

പ്രതിരോധം: ബജറ്റ്‌ വിഹിതം 7.85 ലക്ഷം കോടിയായി ഉയര്‍ത്തി. കഴിഞ്ഞവര്‍ഷം 6.81 ലക്ഷം കോടി. ആകെ ബജറ്റ്‌ വിഹിതത്തില്‍ വിമാനങ്ങള്‍ക്കായി 63,733 കോടിയും നാവികസേനയ്‌ക്ക്‌ 25,023 കോടിയും ഉള്‍പ്പെടെ 2.19 ലക്ഷം കോടി രൂപയാണ്‌ സേനകളുടെ ആധുനികവത്‌കരണത്തിനു നീക്കിവച്ചിട്ടുള്ളത്‌. പെന്‍ഷന്‌് 1.71 ലക്ഷം കോടി ഉള്‍പ്പെടെ 5.54 ലക്ഷം കോടി രൂപ മറ്റ്‌ ചെലവുകള്‍ക്ക്‌.
റെയില്‍വേ: അടിസ്‌ഥാനസൗകര്യവികസനത്തിന്‌ 2,93,030 കോടി രൂപ. മുംബൈ-പുനെ, പുനെ-ഹൈദരാബാദ്‌, ഹൈദരാബാദ്‌-ബംഗളുരു, ഹൈദരാബാദ്‌-ചെന്നൈ, ചെന്നൈ-ബംഗളുരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിങ്ങനെ ഏഴ്‌ അതിവേഗ റെയില്‍ പാതകള്‍. പ്രകൃതിസൗഹൃദ ചരക്കുനീക്കത്തിനായി പശ്‌ചിമബംഗാളിലെ ദന്‍കുനിയില്‍നിന്ന്‌ ഗുജറാത്തിലെ സൂറത്തിലേക്ക്‌ റെയില്‍ ഇടനാഴി.
ആദായനികുതി: ആറ്‌ പതിറ്റാണ്ട്‌ പഴക്കമുള്ള പഴയനിയമം മാറ്റി, ഏപ്രില്‍ ഒന്നിന്‌ 'ആദായനികുതി നിയമം 2025' നിലവില്‍വരും. നിരക്കുകളില്‍ മാറ്റമില്ലാതെ, നികുതി റിട്ടേണ്‍ നടപടിക്രമങ്ങള്‍ ലളിതമാകും. പഴയ നിയമത്തിലെ വകുപ്പുകള്‍ പകുതിയായി കുറയും.
ധാതുഖനനം: ധാതുസമ്പന്നമായ കേരളം, തമിഴ്‌നാട്‌, ഒഡീഷ, ആന്ധ്രാപ്രദേശ്‌ സംസ്‌ഥാനങ്ങളില്‍ ഖനന ഇടനാഴി. കഴിഞ്ഞ നവംബറില്‍ നിലവില്‍വന്ന 7,280 കോടി രൂപയുടെ പദ്ധതിയുടെ ഭാഗം. പ്രതിവര്‍ഷം 6000 മെട്രിക്‌ ടണ്‍ ഉത്‌പാദനലക്ഷ്യം.
ആരോഗ്യം: ബജറ്റ്‌ വിഹിതം 1,06,530.42 കോടി രൂപ. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10% വര്‍ധന. 'മെഡിക്കല്‍ ടൂറിസം' പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ അഞ്ച്‌ മേഖലാ മെഡിക്കല്‍ ഹബ്ബുകള്‍. അഞ്ചുവര്‍ഷംകൊണ്ട്‌ 10 വിഭാഗങ്ങളിലായി ഒരുലക്ഷം മെഡിക്കല്‍ പ്രഫഷണലുകളെ പരിശീലിപ്പിക്കും. അഞ്ചുവര്‍ഷം കൊണ്ട്‌ ഇന്ത്യയെ ബയോഫാര്‍മ മാനുഫാക്‌ചറിങ്‌ ഹബ്ബാക്കാന്‍ 10,000 കോടി. 1000ക്ല ിനിക്കല്‍ ട്രയല്‍ സൈറ്റുകള്‍ സ്‌ഥാപിക്കും.
സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്‌.എം.ഇ): ബജറ്റ്‌ വിഹിതം 10,000 കോടി. തൊഴിലവസരങ്ങളും ഉത്‌പാദനവും വര്‍ധിപ്പിക്കുക ലക്ഷ്യം.

വിദ്യാഭ്യാസം: രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈന്‍. വ്യവസായ ഇടനാഴികള്‍ക്കു സമീപം അഞ്ച്‌ സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍. സ്‌റ്റെം (സയന്‍സ്‌, ടെക്‌നോളജി, എന്‍ജിനീയറിങ്‌, മാത്തമാറ്റിക്‌സ്‌) വിദ്യാര്‍ത്ഥിനികള്‍ക്കായി ഓരോ ജില്ലയിലും ഹോസ്‌റ്റല്‍. ആസ്‌ട്രോഫിസിക്‌സ്‌ ഗവേഷണത്തിനായി നാല്‌ ടെലിസ്‌കോപ്‌ സംവിധാനങ്ങള്‍ സ്‌ഥാപിക്കും. എ.ഐ. ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ 'എഡ്യൂക്കേഷന്‍ ടു എംപ്ലോയ്‌മെന്റ്‌ ആന്‍ഡ്‌ എന്റര്‍ൈപ്രസ്‌ കമ്മിറ്റി' രൂപീകരിക്കും. സ്‌കൂളുകളിലും കോളജുകളിലും കണ്ടന്റ്‌ ക്രിയേറ്റര്‍ ലാബുകള്‍.
ബാങ്കിങ്‌: വികസിതഭാരതം ലക്ഷ്യമിട്ട്‌ ബാങ്കിങ്‌ മേഖലയുടെ നവീകരണത്തിനായി ഉന്നതാധികാരസമിതി. സാമ്പത്തികസുസ്‌ഥിരത, എല്ലാവരെയും ഉള്‍ക്കൊള്ളല്‍, ഉപഭോക്‌തൃസംരക്ഷണം എന്നീ മേഖലകളില്‍ ഊന്നല്‍.
കൃഷി: കാര്‍ഷികമേഖലയ്‌ക്കായി 'ഭാരത്‌ വിസ്‌താര്‍' ബഹുഭാഷാ എ.ഐ. ടൂള്‍.

ഖേലോ ഇന്ത്യ: 10 വര്‍ഷംകൊണ്ട്‌ കായികമേഖലയുടെ വികസനത്തിനായി 'ഖേലോ ഇന്ത്യ' പദ്ധതി. കഴിവുകള്‍ തിരിച്ചറിയുക, പരിശീലകരെ പരിശീലിപ്പിക്കുക, സ്‌്പോര്‍ട്‌സ്‌ സയന്‍സ്‌, ആധുനിക അടിസ്‌ഥാനസൗകര്യവികസനം എന്നിവ ലക്ഷ്യം.

Ads by Google
Monday 02 Feb 2026 01.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW