Wednesday, March 11, 2026 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.49 AM

സി.ജെ. റോയിക്ക്‌ ഇഷ്‌ടമണ്ണില്‍ അന്ത്യനിദ്ര

uploads/news/2026/02/823514/Ind1.jpg

ബംഗളുരു: ആദായനികുതി വകുപ്പിന്റെ പരിശോധനയ്‌ക്കിടെ സ്വയം വെടിവച്ചുമരിച്ച കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഉടമ ഡോ. സി.ജെ. റോയി(57)യുടെ സംസ്‌കാരം നടത്തി. ബന്നാര്‍ഘട്ടയിലെ കല്‍ക്കെരെയില്‍ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള റിസോര്‍ട്ടിലാണ്‌ സംസ്‌കാരം നടത്തിയത്‌. കല്‍ക്കെരെ സെന്റ്‌. ജോസഫ്‌ പള്ളിയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷമാണ്‌ മൃതദേഹം റിസോര്‍ട്ടിലെത്തിച്ചത്‌.
തന്റെ പ്രധാനപ്പെട്ട വ്യവസായസ്‌ഥാപനങ്ങളെല്ലാം നിലനില്‍ക്കുന്ന ബെംഗളുരുവിലായിരിക്കണം അവസാനചടങ്ങുകളെന്ന്‌ മുമ്പ്‌ തന്നെ റോയ്‌ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന്‌ കുടുംബം അറിയിച്ചിരുന്നു. ഇത്‌ പ്രകാരമാണ്‌ അന്ത്യശുശ്രൂഷകള്‍ ബംഗളുരുവില്‍ തന്നെ നടത്തിയത്‌. വെള്ളിയാഴ്‌ച ബംഗളുരുവിലെ റിച്ച്‌മണ്ട്‌ സര്‍ക്കിളിലെ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്റെ ഓഫീസ്‌ മുറിയില്‍ വെടിയേറ്റനിലയിലാണ്‌ സി.ജെ. റോയിയെ കണ്ടെത്തിയത്‌.
ഉടന്‍തന്നെ ബംഗളുരുവിലെ എച്ച്‌.എസ്‌.ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്റെ സ്‌ഥാപക ചെയര്‍മാനായ സി.ജെ. റോയി കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലും വിദേശത്തും റിയല്‍ എസ്‌റ്റേറ്റ്‌ മേഖലകളില്‍ സജീവമായിരുന്നു.

Ads by Google
Monday 02 Feb 2026 01.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW