Wednesday, March 11, 2026 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

രണ്ടുവര്‍ഷത്തിനകം സംയോജിത കസ്‌റ്റംസ്‌ സംവിധാനം

ന്യൂഡല്‍ഹി: മുഴുവന്‍ കസ്‌റ്റംസ്‌ നടപടിക്രമങ്ങള്‍ക്കുമായി രണ്ടുവര്‍ഷത്തിനകം ഏകീകൃതവും വിപുലീകരിക്കാവുന്നതുമായ സംയോജിത കസ്‌റ്റംസ്‌ സംവിധാനം നടപ്പാക്കും. ഇതിനായി ആധുനികസാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ അവലംബിക്കും.
സാധനങ്ങള്‍ പുറത്തെടുക്കാതെ നടത്തുന്ന സ്‌കാനിങ്‌ ഘട്ടം ഘട്ടമായി എല്ലായിടത്തേക്കും വ്യാപിപ്പിക്കും. പരിശോധനകള്‍ക്കായി അത്യാധുനിക ഇമേജിങ്‌, എ.ഐ. സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. അപകടസാധ്യത കുറയുമെന്നതാണ്‌ ഇതിനുള്ള മെച്ചം. എല്ലാ പ്രധാന തുറമുഖങ്ങളിലെയും ഓരോ കണ്ടെയ്‌നറും പരിശോധിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ബജറ്റ്‌ പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന്‌ ചരക്കുനീക്കത്തിന്‌ ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കും. ഏകീകൃതവും പരസ്‌പര ബന്ധിതവുമായ ഡിജിറ്റല്‍ സംവിധാനത്തിലൂടെ അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്‌. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇതു പൂര്‍ണതോതില്‍ സാധ്യമാകുമെന്നാണു പ്രതീക്ഷ.
പരിശോധനകള്‍ക്കായി തടഞ്ഞുവെയ്‌ക്കുന്ന ചരക്കുകളുടെ 70 ശതമാനത്തോളം വരുന്ന ഭക്ഷണം, മരുന്നുകള്‍, ചെടികള്‍, മൃഗ-വന്യജീവി ഉത്‌പന്നങ്ങള്‍ എന്നിവയുടെ അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏപ്രില്‍ മുതല്‍ ഈ സംവിധാനത്തിലൂടെയായിരിക്കും. മറ്റ്‌ നിബന്ധനകളില്ലാത്ത ചരക്കുകളുടെ കാര്യത്തില്‍ ഇറക്കുമതിക്കാരന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നികുതി അടയ്‌ക്കുന്ന മുറയ്‌ക്ക്‌ കസ്‌റ്റംസ്‌ ഉടന്‍ അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW