-->
ന്യൂഡല്‍ഹി: പ്രാഥമിക സഹകരണ സ്‌ഥാപനങ്ങളുടെ വളര്‍ച്ച പരിപോഷിപ്പിക്കാനായി കേന്ദ്രബജറ്റില്‍ പ്രോത്സാഹന പദ്ധതികള്‍. പ്രാഥമിക സഹകരണ സൊസൈറ്റികള്‍ ഉത്‌പാദിപ്പിക്കുന്ന കാലിത്തീറ്റ, പരുത്തിക്കുരു എന്നിവയുടെ വിതരണത്തിന് നികുതി കിഴിവ് അനുവദിച്ചതാണ് ഇതില്‍ പ്രധാനം.
അംഗങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന പാല്‍, എണ്ണക്കുരുക്കള്‍, പഴം- പച്ചക്കറികള്‍ എന്നിവ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മാത്രം അനുവദിച്ചിരുന്ന നികുതികിഴിവാണ് വ്യാപിപ്പിക്കുന്നത്. മാത്രമേ ഈ നികുതി കിഴിവ് അനുവദനീയമായിരുന്നുള്ളൂ.
പുതിയ നികുതി വ്യവസ്‌ഥയ്‌ക്കു കീഴില്‍ സഹകരണ സംഘങ്ങള്‍ തമ്മിലുള്ള ലാഭവിഹിത വരുമാനം അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന അത്രയും തുകയ്‌ക്ക് നികുതി കിഴിവ് അനുവദിക്കാനും നിര്‍ദേശമുണ്ട്. വിജ്‌ഞാപനം ചെയ്യപ്പെട്ട ദേശീയ സഹകരണ ഫെഡറേഷനുകള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് നികുതി ഇളവ് നല്‍കും. കഴിഞ്ഞ ജനുവരി 31 വരെ കമ്പനികളില്‍ നടത്തിയ നിക്ഷേപങ്ങളില്‍നിന്നുള്ള ലാഭവിഹിതത്തിന് ഈ ഇളവ് ലഭിക്കും. ഈ ലാഭവിഹിതം ഫെഡറേഷനിലെ അംഗങ്ങളായ സഹകരണ സംഘങ്ങള്‍ക്കു വീണ്ടും വിതരണം ചെയ്‌താല്‍ മാത്രമായിരിക്കും നികുതിയിളവ് അനുവദിക്കുകയെന്നും ബജറ്റിലുണ്ട്.