Wednesday, March 11, 2026 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

അനുമാന നികുതി അടയ്‌ക്കുന്ന പ്രവാസികള്‍ക്ക്‌ ആശ്വാസം

ന്യൂഡല്‍ഹി: അനുമാന അടിസ്‌ഥാനത്തില്‍ നികുതി അടയ്‌ക്കുന്ന എല്ലാ പ്രവാസികള്‍ക്കും മിനിമം ആള്‍ട്ടര്‍നേറ്റ്‌ ടാക്‌സില്‍നിന്ന്‌ ഇളവു നല്‍കാന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം.
രാജ്യത്തെ ബോണ്ടഡ്‌ സോണിലെ ഏതെങ്കിലും ടോള്‍ നിര്‍മാതാവിന്‌ മൂലധന സാധനങ്ങളോ യന്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കുന്ന പ്രവാസിക്ക്‌ 5 വര്‍ഷത്തേക്ക്‌ ആദായനികുതിയില്‍നിന്ന്‌ ഇളവ്‌ നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ബജറ്റ്‌ നിര്‍ദേശമനുസരിച്ച്‌ വിജ്‌ഞാപനം ചെയ്യപ്പെട്ട പദ്ധതികള്‍ക്കു കീഴില്‍ 5 വര്‍ഷം വരെ ഇന്ത്യയില്‍ കഴിയുന്ന പ്രവാസി വിദഗ്‌ധരുടെ ആഗോള വരുമാനത്തിന്‌ (ഇന്ത്യക്കു പുറത്തുനിന്നുള്ള വരുമാനം) നികുതി ഇളവ്‌ നല്‍കും. വിദേശത്തുള്ള പ്രതിഭകളെ ദീര്‍ഘകാലം ഇന്ത്യയില്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
ഇന്ത്യയില്‍നിന്നുള്ള ഡേറ്റാ സെന്റര്‍ സേവനങ്ങള്‍ ഉപയോഗിച്ച്‌ ആഗോളതലത്തില്‍ ഉപഭോക്‌താക്കള്‍ക്ക്‌ക്ല ൗഡ്‌ സേവനങ്ങള്‍ നല്‍കുന്ന വിദേശ കമ്പനികള്‍ക്ക്‌ 2047 വരെ നികുതി ഇളവ്‌ നല്‍കും. ഇത്തരത്തിലുള്ള കമ്പനികള്‍ ഇന്ത്യന്‍ ഉപഭോക്‌താക്കള്‍ക്ക്‌ സേവനങ്ങള്‍ നല്‍കേണ്ടത്‌ ഒരു ഇന്ത്യന്‍ റീസെല്ലര്‍ സ്‌ഥാപനം വഴിയായിരിക്കണം. ഇന്ത്യയില്‍നിന്ന്‌ ഡേറ്റാ സെന്റര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനി അനുബന്ധ സ്‌ഥാപനമാണെങ്കില്‍ പ്രവര്‍ത്തനച്ചെലവിന്റെ 15 ശതമാനം സേഫ്‌ ഹാര്‍ബര്‍ ആനുകൂല്യം നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്‌.
പ്രവാസികള്‍ക്ക്‌ ബോണ്ടഡ്‌ വെയര്‍ഹൗസുകളില്‍ ഘടകഭാഗങ്ങള്‍ സംഭരിക്കുന്നതിന്‌ 'സേഫ്‌ ഹാര്‍ബര്‍' ആനുകൂല്യം നല്‍കും. ഇന്‍വോയ്‌സ്‌ മൂല്യത്തിന്റെ 2 ശതമാനം ലാഭവിഹിതമായി കണക്കാക്കും. ശേഷം ഈടാക്കുന്ന 0.7 ശതമാനം നികുതി സമാനമായ മറ്റിടങ്ങളിലെ നികുതി നിരക്കിനേക്കാള്‍ വളരെ കുറവാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW