Thursday, March 12, 2026 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

ഫണ്ടുകള്‍ വെട്ടിക്കുറച്ചു; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ പദ്ധതികള്‍ക്കു പ്രഹരം

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസരംഗത്തിന്‌ കേന്ദ്ര ബജറ്റ്‌ നല്‍കുന്നത്‌ മാരകപ്രഹരം. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ്‌ നാഷണല്‍ ഫെലോഷിപ്പിന്‌ ഉള്‍പ്പെടെയുള്ളവയ്‌്ക്കുള്ള തുക വന്‍തോതില്‍ വെട്ടി.
തുക വെട്ടിക്കുറച്ചതോടെ ചെലവേറിയ പ്രഫഷണല്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസമേഖല തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികളെ സഹായിക്കാന്‍ രൂപകല്‍പ്പന ചെയ്‌ത പല പദ്ധതികളും താറുമാറാകുമെന്നാണ്‌ ആശങ്ക. പ്രഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കുള്ള മെറിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ വിഹിതം 0.06 കോടി രൂപയായാണ്‌ ഇത്തവണ കുറച്ചത്‌. 2025-26 ല്‍ ഇത്‌ 7.34 കോടി രൂപയായിരുന്നു. 99 ശതമാനത്തിലധികമാണ്‌ കുറവ്‌.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാന ആസാദ്‌ നാഷണല്‍ ഫെലോഷിപ്പിനുള്ള ഫണ്ടിങ്‌ കുറച്ചതാണ്‌ മറ്റൊരു തിരിച്ചടി. ഫെലോഷിപ്പ്‌ വിഹിതം 2025-26ലെ 42.84 കോടി രൂപയില്‍നിന്ന്‌ 2026-27 ല്‍ 36.14 കോടി രൂപയായി കുറഞ്ഞു. 16 ശതമാനത്തോളമാണ്‌ ഈവിഭാഗത്തിലെ വെട്ടിക്കുറവ്‌. എം.ഫില്‍, പിഎച്ച്‌.ഡി. ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിഭാഗക്കാരെ പിന്തുണയ്‌ക്കുന്ന സുപ്രധാന പദ്ധതിയാണിത്‌.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ മൊത്തത്തിലുള്ള സ്‌ഥിതിയും ആശങ്കാജനകമാണ്‌. 2025-26 ല്‍ പോസ്‌റ്റ്‌-മെട്രിക്‌ സ്‌കോളര്‍ഷിപ്പിന്‌ 413.99 കോടി രൂപയുടെ ബജറ്റ്‌ എസ്‌റ്റിമേറ്റ്‌ ഉണ്ടായിരുന്നു. പുതുക്കിയ എസ്‌റ്റിമേറ്റ്‌ 0.06 കോടി രൂപയായി. കുറച്ച്‌ ഫണ്ടുകള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിലേക്കാണ്‌ ഇതു വിരല്‍ചൂണ്ടുന്നത്‌.
പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പിലും സ്‌ഥിതി വ്യത്യസ്‌തമല്ല. എസ്‌റ്റിമേറ്റില്‍ ഉയര്‍ന്ന തുകയായിരുന്നെങ്കിലും പുതുക്കിയ ചെലവ്‌ 0.06 കോടി രൂപയായി കുറയുകയായിരുന്നു. ഉന്നത, പ്രഫഷണല്‍ വിദ്യാഭ്യാസത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളെ പിന്തുണയ്‌ക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ആശങ്ക ഉയര്‍ത്തന്നതാണ്‌ ഫണ്ടിങ്ങിനെ കുറവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW