Wednesday, March 11, 2026 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

സംസ്‌ഥാനങ്ങള്‍ക്കു കോളടിച്ചു; 1.4 ലക്ഷം കോടി ലഭിക്കും

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌ഥാനങ്ങള്‍ക്കായി 1.4 ലക്ഷം കോടി രൂപ ധനകാര്യ കമ്മിഷന്‍ ഗ്രാന്റായി വകയിരുത്തിയിട്ടുണ്ടെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
കേന്ദ്ര നികുതി വരുമാനത്തില്‍നിന്ന്‌ സംസ്‌ഥാനങ്ങള്‍ക്കു നല്‍കേണ്ട വിഹിതം 41 ശതമാനമായി നിലനിര്‍ത്തണമെന്ന പതിനാറാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. കമ്മിഷന്റെ നിര്‍ദേശപ്രകാരം, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌ഥാനങ്ങള്‍ക്കായി 1.4 ലക്ഷം കോടി രൂപ ഗ്രാന്റായി വകയിരുത്തി. ഇതില്‍ ഗ്രാമീണ-നഗര തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകളും ദുരന്ത നിവാരണ ഗ്രാന്റുകളും ഉള്‍പ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട്‌ 2025 നവംബര്‍ 17-ന്‌ രാഷ്‌ട്രപതിക്ക്‌ സമര്‍പ്പിച്ചു. ഭരണഘടനയുടെ 281-ാം വകുപ്പ്‌ പ്രകാരം കമ്മിഷന്റെ ശിപാര്‍ശകളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദീകരണ മെമ്മോറാണ്ടത്തോടൊപ്പം റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വയ്‌ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, ഗ്രാന്റ്‌ വിഹിതം വര്‍ധിപ്പിച്ചത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തിനും ഗുണകരമാണ്‌. അടുത്ത സാമ്പത്തിക വര്‍ഷം 11,855 കോടി രൂപ കേരളത്തിന്‌ അധികമായി ലഭിക്കുമെന്നാണു സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24,500 കോടി രൂപയാണ്‌ സംസ്‌ഥാനത്തിനു ലഭിച്ചത്‌. ഇത്തവണത്തെ വിഹിതമായ 11,855 കോടി രൂപ കൂടി കൂട്ടുമ്പോള്‍ 36,355 കോടി രൂപ കേന്ദ്ര വിഹിതമായി കേരളത്തിനു ലഭിക്കും. മൊത്തം വരുമാനത്തിന്റെ 2.382 ശതമാനം കേരളത്തിനു നല്‍കാനാണ്‌ ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ. നേരത്തേ ഇത്‌ 1.925 ശതമാനമായിരുന്നു.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW