Saturday, March 14, 2026 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.41 AM

സര്‍വീസസ്‌ ക്വാര്‍ട്ടറില്‍ ; കേരളത്തെ നേരിടാന്‍ അസം

uploads/news/2026/02/823477/sp3.jpg

സിലാപതാര്‍ (അസം): കേരളത്തിനെ തോല്‍പ്പിച്ച്‌ സര്‍വീസസ്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സിലാപതാര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു സര്‍വീസസിന്റെ ജയം.
മൂന്ന്‌ ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടിയ കേരളം ഗ്രൂപ്പ്‌ ജേതാക്കളായി തുടര്‍ന്നു. കേരളവും സര്‍വീസസും തമ്മില്‍ ശനിയാഴ്‌ച നടക്കേണ്ടിയിരുന്ന മത്സരം ഇന്നലത്തേക്കു മാറ്റിയിരിരുന്നു. കേരളം നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു. അഞ്ച്‌ കളികളില്‍നിന്നു 10 പോയിന്റുമായാണ്‌ അവര്‍ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നത്‌. ഏഴ്‌ പോയിന്റ്‌ വീതം നേടിയ റെയില്‍വേസും പഞ്ചാബും രണ്ടും മൂന്നും സ്‌ഥാനങ്ങളിലാണ്‌. കേരളത്തെ തോല്‍പ്പിച്ചതോടെ സര്‍വീസസ്‌ ആറ്‌ പോയിന്റുമായി മേഘാലയയെ മറികടന്നു. മേഘാലയയ്‌ക്കും ആറ്‌ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയിലെ മികവ്‌ സര്‍വീസസിനെ ക്വാര്‍ട്ടറിലെത്തിച്ചു.
ഏറ്റവും പിന്നിലുള്ള ഒഡീഷയുടെ നേട്ടം രണ്ട്‌ പോയിന്റാണ്‌. ഇന്നലെ കളിയുടെ 18-ാം മിനിറ്റില്‍ ഗോളടിച്ച്‌ സര്‍വീസസ്‌ സ്‌ട്രൈക്കര്‍ അഭിഷേക്‌ പവാര്‍ കേരളത്തെ ഞെട്ടിച്ചു. ഗോള്‍ കീപ്പര്‍ ഗഗന്‍ദീപ്‌ സിങിന്റെ രുടങ്ങി വച്ച മിന്നല്‍ പ്രത്യാക്രമണമാണു ഗോളിനു വഴിയായത്‌. ഗഗന്‍ദീപില്‍നിന്നു പന്തു കിട്ടിയ വിജയ്‌ മറാന്‍ഡി ബോക്‌സിലേക്ക്‌ അഭിഷേക്‌ പവാറിനെ ലക്ഷ്യമിട്ടു മറിച്ചു നല്‍കി. താരത്തിന്റെ ഹെഡര്‍ ഗോള്‍ കീപ്പര്‍ ഹജ്‌മനിലെ മറികടന്ന്‌ വലയില്‍. ഗോള്‍ മടക്കാനുള്ള കേരളത്തിന്റെ ശ്രമം വിജയിച്ചില്ല. 64ാം മിനിറ്റില്‍ സര്‍വീസസ്‌ താരത്ത ഫൗള്‍ ചെയ്‌തതിന്‌ മുഹമ്മദ്‌ അഷര്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതോടെ കേരളം 10 പേരായി ചുരുങ്ങി. അതോടെ മൂര്‍ച്ച കുറഞ്ഞ കേരളം തോല്‍വി വഴങ്ങി.
മൂന്നിന്‌ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം കേരളത്തിന്റെ എതിരാളികളാകും. ഇതേ വേദിയില്‍ ഉച്ചയ്‌ക്ക് രണ്ട്‌ മുതലാണു മത്സരം. രാവിലെ ഒന്‍പത്‌ മുതല്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ റെയില്‍വേസ്‌ രാജസ്‌ഥാനെയും തമിഴ്‌നാട്‌ പഞ്ചാബിനെയും നേരിടും. ഉച്ചയ്‌ക്ക് രണ്ട്‌ മുതല്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ പശ്‌ചിമ ബംഗാള്‍ സര്‍വീസസിനെ നേരിടും.

Ads by Google
Monday 02 Feb 2026 12.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW