Saturday, March 14, 2026 Last Updated 41 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.41 AM

തകര്‍പ്പനായി യുണൈറ്റഡ്‌

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌. സ്വന്തം തട്ടകമായ ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡ്‌ 3-2 നു ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 4-1 നു ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു.
ബ്രെന്റ്‌ഫോഡ്‌ 1-0 ത്തിന്‌ ആസ്‌റ്റണ്‍ വില്ലയെയും തോല്‍പ്പിച്ചു. നോട്ടിങാം ഫോറസ്‌റ്റും ക്രിസ്‌റ്റല്‍ പാലസും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. പുതിയ കോച്ച്‌ മൈക്കല്‍ കാരിക്കിന്‌ കീഴില്‍ യുണൈറ്റഡ്‌ നേടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണിത്‌. യുണൈറ്റഡിനായി കാസെമിറോ, മാത്യു കുന്‍ഹ, സെസ്‌കോ എന്നിവര്‍ ഗോളടിച്ചു. റൗള്‍ ജിമെനസ്‌, കെവിന്‍ എന്നിവര്‍ ഫുള്‍ഹാമിനായി ഗോളടിച്ചു.
24 കളികളില്‍നിന്ന്‌ 41 പോയിന്റുുമായി യുണൈറ്റഡ്‌ നാലാം സ്‌ഥാനത്താണ്‌. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇരുടീമുകളും ഗോളുകളടിച്ചതോടെ മത്സരം ആവേശകരമായി. ന്യൂകാസില്‍ യുണൈറ്റഡിനെതിരേ ലിവര്‍പൂളിനായി എകിറ്റിക ഇരട്ട ഗോളുകളും ഫ്‌ളോറിയന്‍ വിറ്റ്‌സ്, കോനാറ്റെ എന്നിവര്‍ ഓരോ ഗോളുകളുമടിച്ചു. ഗോര്‍ഡനാണ്‌ ന്യൂകാസിലിനായി ഗോളടിച്ചത്‌. 39 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്‌ഥാനത്താണ്‌.

Ads by Google
Monday 02 Feb 2026 12.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW