-->
ന്യൂഡല്‍ഹി: വിദ്യാഭ്യാസം മുതല്‍ തൊഴില്‍ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നിര്‍മ്മല സീതാരാമന്‍. വിക്‌സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങള്‍ക്ക് ഉന്നതതല സമിതിയും പ്രഖ്യാപിച്ചു.
സേവന മേഖലയിലെ വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഒപ്റ്റിമൈസ് ചെയ്യാനുള്ള മേഖലകള്‍ക്ക് ഈ കമ്മിറ്റി മുന്‍ഗണന നല്‍കും. എഐ പോലുള്ള പുതിയ സാങ്കേതികവിദ്യ സേവന മേഖലയില്‍ ചെലുത്തുന്ന സ്വാധീനം അവലോകനം ചെയ്യുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
വിക്‌സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങള്‍ക്ക് ഉന്നതതല സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഈ സമിതി ബാങ്കിംഗ് മേഖലയെ സമഗ്രമായി അവലോകനം ചെയ്യും.
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ (എന്‍ബിഎഫ്സി) രണ്ടെണ്ണമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും (പിഎഫ്സി) ആര്‍ഇസി ലിമിറ്റഡും (മുമ്പ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍) പുനഃക്രമീകരിക്കുന്നതിനായി നിര്‍ദ്ദേശം സമര്‍പ്പിച്ചു.