-->
ന്യൂഡല്‍ഹി: നാളികേര കര്‍ഷകര്‍ക്കായി കോക്കനട്ട് പ്രോമോഷന്‍ സ്‌കീം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി. രാജ്യത്ത് ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകുന്നതാണ് കോക്കനട്ട് പ്രോമോഷന്‍ സ്‌കീമെന്ന് പറഞ്ഞു.
പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്പാദനമില്ലാത്ത തെങ്ങുകള്‍ മാറ്റി പുതിയത് നടാന്‍ പ്രോത്സാഹനം നല്‍കും. കന്നുകാലി വളര്‍ത്തലിനും സബ്‌സീഡി പ്രഖ്യാപിച്ചിട്ടുണ്ട്. നാളികേര ഉല്‍പാദനത്തില്‍ മത്സരശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ചെറുകിട കര്‍ഷകര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ നല്‍കി. 500 ജലസംഭരണികള്‍ വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ ഏറ്റെടുക്കല്‍, തീരദേശ പ്രദേശങ്ങളിലെ മത്സ്യബന്ധന മൂല്യ ശൃംഖല ശക്തിപ്പെടുത്തുക
കന്നുകാലി കര്‍ഷകരുടെ ഉല്‍പാദക സംഘടനകളുടെ സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക, വായ്പാ ബന്ധിത സബ്സിഡി പദ്ധതിയിലൂടെ മൃഗസംരക്ഷണത്തെ പിന്തുണയ്ക്കുക എന്നിവയും പ്രഖ്യാപിച്ചു.
തീരദേശ പ്രദേശങ്ങളിലെ തേങ്ങ, ചന്ദനം, കശുവണ്ടി തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വിളകളെ പിന്തുണയ്ക്കുക, കുന്നിന്‍ പ്രദേശങ്ങളിലെ വാല്‍നട്ട് ഉല്‍പാദനത്തെ പിന്തുണയ്ക്കുക
ഇന്ത്യന്‍ കശുവണ്ടി, കൊക്കോ എന്നിവയ്ക്കായി നിര്‍ദ്ദേശിക്കപ്പെട്ട ഒരു സമര്‍പ്പിത പരിപാടി ആരംഭിക്കാനും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവുമായി അടുത്ത ബന്ധമുള്ള ചന്ദനത്തിന്റെ കൃഷിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.