-->
ന്യൂഡല്‍ഹി: ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന് അഞ്ച് പദ്ധതികള്‍ പ്രഖ്യാപിച്ചു ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കൈത്തറി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, ഖാദിമേഖലയ്ക്ക് കൈത്താങ്ങായി മഹാത്മാഗാന്ധി ഗ്രാം സ്വരാജ് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചു.
പ്രകൃതിദത്ത നൂല്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും നൂതന സാങ്കേതിക വിദ്യയ്ക്ക് സഹായം നല്‍കുമെന്നും പറഞ്ഞു. നാഷണല്‍ ഹാന്‍ഡ് ലൂം ആന്റ് ഹാന്‍ഡിക്രാഫ്റ്റ് പ്രോഗ്രാമിനായി മെഗാ ടെക്‌സറ്റൈല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന് 40,000 കോടി അനുവദിച്ചു. ചെറുകിട വ്യവസായത്തിന് 10,000 കോടി വകയിരുത്തി, സൂഷ്മ സംരഭകര്‍ക്ക് 2000 കോടിയും അനുവദിച്ചു.