-->
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയില്‍ നിര്‍മലയുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണിത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കം അഞ്ചു സംസ്‌ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. അടിസ്‌ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉത്‌പാദനം വര്‍ധിപ്പിക്കാനും നടപടികളുണ്ടാകും. എ.ഐ അടക്കം സാങ്കേതിക മേഖലയ്‌ക്കും പരിഗണന ലഭിച്ചേക്കും. ആദായനികുതി ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന.
ആഭ്യന്തര വിപണിയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ കൂടുതലായി ഉണ്ടാകും. റോഡുകള്‍, റെയില്‍വേ തുടങ്ങി അടിസ്‌ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും കാര്യമായ നീക്കിയിരിപ്പ് പ്രതീക്ഷിക്കാം.