Friday, March 13, 2026 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.13 AM

വനിതകള്‍ ചാമ്പ്യന്‍മാര്‍

uploads/news/2026/02/823398/3.jpg

ന്യൂഡല്‍ഹി: കെ.ഡി. ജാദവ്‌ സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ചാമത്‌ 3 ഓണ്‍ 3 ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റെയില്‍വേസിനെ തോല്‍പ്പിച്ച്‌ (14-12) കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി.
ഈ മാസമാദ്യം ചെന്നൈയില്‍ റെയില്‍വേസിനോട്‌ 5 ഓണ്‍ 5 ഫോര്‍മാറ്റില്‍ തോറ്റതിന്‌ മധുര പ്രതികാരം കൂടിയാണിത്‌. രാവിലെ നടന്ന സെമി ഫൈനലില്‍ കേരളം ഡല്‍ഹിയെ (21-18) തോല്‍പ്പിച്ചിരുന്നു. കേരളത്തിനായി അനീഷക്ല ീറ്റസ്‌ ആര്‍ക്കിനു പുറത്തുനിന്നുള്ള രണ്ട്‌ സഹിതം ആറ്‌ പോയിന്റ്‌ നേടി ടോപ്‌ സ്‌കോററായി. ആര്‍. ശ്രീകല അഞ്ച്‌ പോയിന്റും കവിതാ ജോസ്‌ രണ്ട്‌ പോയിന്റും ജയലക്ഷ്‌മി ഒരു പോയിന്റും നേടി. കെ.എസ്‌.ഇ.ബിയില്‍ നിന്നുള്ള കവിതാ ജോസ്‌ (നായിക), ആര്‍. ശ്രീകല, അനീഷക്ല ീറ്റസ്‌ എന്നിവരും കേരളാ പോലീസിലെ വി.ജെ. ജയലക്ഷ്‌മിയുമാണു ടീമംഗങ്ങള്‍. പാലക്കാട്‌ നിന്നുള്ള വിനീഷാണ്‌ മാനേജര്‍. മൂന്ന്‌ ലക്ഷം രൂപയാണു ജേതാക്കള്‍ക്കു പാരിതോഷികമായി ലഭിച്ചത്‌.

Ads by Google
Sunday 01 Feb 2026 11.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW