Saturday, March 14, 2026 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.13 AM

പഞ്ചാബും റെയില്‍വേസും ക്വാര്‍ട്ടറില്‍

uploads/news/2026/02/823397/2.jpg

സിലാപാതര്‍/ധാകുഖാന: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സില്‍ പഞ്ചാബും റെയില്‍വേസും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ബി ഗ്രൂപ്പ്‌ മത്സരങ്ങളില്‍ പഞ്ചാബ്‌ 5-2 ന്‌ ഒഡീഷയെ തോല്‍പ്പിച്ചു.
പഞ്ചാബിനായി ഹിമാങ്‌ശു ജാന്‍ഗ്ര ഹാട്രിക്കടിച്ചു. ഹര്‍മന്‍പ്രീത്‌ സിങ്‌, സാംസണ്‍ കെയ്‌ഷിങ്‌ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ഒഡീഷയ്‌ക്കായി കാര്‍ത്തിക്‌ ഹാന്തലും അര്‍ബിന്‍ ലാക്രയും ഗോളടിച്ചു. റെയില്‍വേസ്‌ 2-2 നു മേഘാലയയെ സമനിലയില്‍ കുരുക്കി. റെയില്‍വേസിനായി മെബാന്‍ഖു വാഹ്ലാങും ജോണ്‍സണ്‍ ജോസഫ്‌ മാത്യൂസും ഗോളടിച്ചു. അപ്‌ബോര്‍ലാങ്‌ കുര്‍ബാഹ്‌ മേഘാലലയ്‌ക്കു വേണ്ടി ഒരു ഗോളടിച്ചു. മെബാന്‍ഖു വാഹ്ലാങിന്റെ സെല്‍ഫ്‌ ഗോളും മത്സരത്തില്‍ പിറന്നു. കേരളവും സര്‍വീസസും തമ്മില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്കു മാറ്റി. കേരളം നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു. നാല്‌ കളികളില്‍നിന്നു 10 പോയിന്റുമായാണ്‌ അവര്‍ ഒന്നാം സ്‌ഥാനത്തെത്തിയത്‌.
ഏഴ്‌ പോയിന്റ്‌ വീതം നേടിയാണു റെയില്‍വേസും പഞ്ചാബും രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തിയത്‌. പരസ്‌പരമുള്ള മത്സരത്തിലെ മുന്‍തൂക്കമാണു റെയില്‍വേസിനെ രണ്ടാം സ്‌ഥാനത്തെത്തിച്ചത്‌. ആറ്‌ പോയിന്റുള്ള മേഘാലയ നാലാം സ്‌ഥാനത്തും മൂന്നു പോയിന്റുള്ള സര്‍വീസസ്‌ അഞ്ചാമതുമാണ്‌. ഏറ്റവും പിന്നിലുള്ള ഒഡീഷയുടെ നേട്ടം രണ്ട്‌ പോയിന്റാണ്‌. സര്‍വീസസിന്‌ കേരളത്തെ തോല്‍പ്പിക്കാനായാല്‍ മേഘാലയയെ മറികടന്ന്‌ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും.

Ads by Google
Sunday 01 Feb 2026 11.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW