-->
ബുറായദ്: ആയിരം കരിയര്‍ ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കടുത്ത് ഇതിഹാസ താരം പോര്‍ചുഗലിന്റെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ.
സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ അല്‍ നസറിന്റെ താരമായ ക്രിസ്‌റ്റ്യാനോ അല്‍ ഖാലൂദിനെതിരേ ഗോളടിച്ചതോടെ 961 ലെത്തി. 39 ഗോളുകള്‍ കൂടിയടിച്ചാല്‍ 1000 എന്ന മാന്ത്രിക സംഖ്യയിലെത്തും. അല്‍ ഖാലൂദിന്റെ തട്ടകമായ കിങ് അബ്‌ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ 3-0 ത്തിനു ജയിച്ചു. ക്രിസ്‌റ്റ്യാനോയെ കൂടാതെ മുഹമ്മദ് സിമാകാന്‍, കിങ്‌സ്ലെ കോമാന്‍ എന്നിവരും ഗോളടിച്ചു. 18 കളികളില്‍നിന്നു 43 പോയിന്റ് നേടിയ അല്‍ നസര്‍ രണ്ടാമതാണ്. അല്‍ ഹിലാല്‍ 46 പോയിന്റുമായി ഒന്നാം സ്‌ഥാനത്തുണ്ട്.
മത്സരത്തിന്റെ 47-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ അസിസ്‌റ്റിലാണ് ക്രിസ്‌റ്റ്യാനോ ഗോളടിച്ചത്. അല്‍ നസറിനായി താരത്തിന്റെ 117-ാം ഗോളാണിത്. പോര്‍ചുഗലിനായി 226 മത്സരങ്ങള്‍ കളിച്ച ക്രിസ്‌റ്റ്യാനോ 143 രാജ്യാന്തര ഗോളുകളുമായി ലോക റെക്കോഡ് സ്വന്തമാക്കി.