-->
ഗോവ: രഞ്‌ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ബി ഗ്രൂപ്പ് മത്സരത്തില്‍ ഗോവയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോറുമായി കേരളം.
സ്‌കോര്‍: ഗോവ ഒന്നാം ഇന്നിങ്‌സ് 355, രണ്ടാം ഇന്നിങ്‌സ് വിക്കറ്റ് പോകാതെ 18.
കേരളം ഒന്നാം ഇന്നിങ്‌സ് ഒന്‍പതിന് 526. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗോവയുടെ ഓപ്പണര്‍മാരായ സുയാഷ് പ്രഭുദേശായ് (14), കശ്യപ് ബാഖാലെ (നാല്) എന്നിവര്‍ ക്രീസിലുണ്ട്. കേരളത്തിനൊപ്പമെത്താന്‍ ഗോവയ്‌ക്ക് 153 റണ്‍ കൂടി വേണം. രണ്ടിന് 237 റണ്ണെന്ന നിലയിലാണ് കേരളം ഇന്നലെ കളി തുടര്‍ന്നത്‌്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 231 പന്തില്‍ അഞ്ച് സിക്‌സറും 14 ഫോറുമടക്കം 153 റണ്ണെടുത്തു ടോപ് സ്‌കോററായി. അര്‍ധ സെഞ്ചുറിയുമായി സല്‍മാന്‍ നിസാറും (52) തിളങ്ങി. നായകന്‍ വിഷ്‌ണു വിനോദും (128 പന്തില്‍ രണ്ട് സിക്‌സറും 14 ഫോറുമടക്കം 113) സെഞ്ചുറിയുമായി തിളങ്ങി.