-->
ലാഹോര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര പാകിസ്‌താന്‍ സ്വന്തമാക്കി. മൂന്ന് ട്വന്റി20 കളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണു പാകിസ്‌താന്‍ മുന്നേറിയത്.
ഇന്നലെ നടന്ന രണ്ടാം ട്വന്റി20 യില്‍ പാകിസ്‌താന്‍ 90 റണ്ണിനാണു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ അഞ്ച് വിക്കറ്റിന് 198 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 16-ാം ഓവറില്‍ 108 റണ്ണിന് ഓള്‍ഔട്ടായി. പാകിസ്‌താനു വേണ്ടി അബ്രാര്‍ അഹമ്മദും ഷാദാബ് ഖാനും മൂന്ന് വിക്കറ്റ് വീതമെടുത്തു.