Tuesday, March 10, 2026 Last Updated 17 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.11 AM

സിയാല്‍ രാജ്യാന്തര കാര്‍ഗോ ബിസിനസ്‌ സമ്മിറ്റ്‌ 'കേരളത്തിന്റെ കയറ്റുമതിയില്‍ സിയാലിന്‌ തന്ത്രപരമായ സ്‌ഥാനം'

നെടുമ്പാശേരി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്‌തിയായി വ്യോമയാന മേഖല മാറിക്കഴിഞ്ഞുവെന്നും കേരളത്തിന്റെ കയറ്റുമതി മേഖലയില്‍ സിയാലിന്‌ തന്ത്രപരമായ സ്‌ഥാനമാണുള്ളതെന്നും സിയാല്‍ മാനേജിങ്‌ ഡയറക്‌ടര്‍ എസ്‌. സുഹാസ്‌. ഫിക്കിയുമായി സഹകരിച്ച്‌ കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ്‌ സംഘടിപ്പിച്ച രാജ്യാന്തര കാര്‍ഗോ ബിസിനസ്‌ സമ്മിറ്റില്‍ 'കാര്‍ഗോ മേഖലകളിലെ ഭാവി സാധ്യതകള്‍' സംബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യോമഗതാഗതം വഴിയുള്ള ചരക്ക്‌ നീക്കത്തില്‍ അഞ്ചാം സ്‌ഥാനമാണ്‌ ഇന്ത്യക്കുള്ളതെന്നും അടിസ്‌ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധയൂന്നിയ സിയാല്‍ വ്യോമയാന ചരക്ക്‌ നീക്കത്തില്‍ ഗണ്യമായ മുന്നേറ്റം കൈവരിച്ചുവെന്നും ഫിക്കി കേരള സ്‌റ്റേറ്റ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ പറഞ്ഞു.
വ്യോമ ചരക്ക്‌ നീക്കത്തിന്റെ 90 ശതമാനവും രാജ്യത്തെ 70 വിമാനത്താവളങ്ങളിലൂടെയാണെന്നും സിയാലിന്‌ അതില്‍ മുഖ്യസ്‌ഥാനമുണ്ടെന്നും കെ.പി.എം.ജി. ഡയറക്‌ടര്‍ ദാവല്‍ റൗട്ട്‌ അഭിപ്രായപ്പെട്ടു. ടാരിഫ്‌ ആന്‍ഡ്‌ ട്രേഡ്‌ എഗ്രിമെന്റ്‌, റീഡിഫൈനിങ്‌ ാേബല്‍ ട്രേഡ്‌ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സെന്റര്‍ ഫോര്‍ ട്രേഡ്‌ ആന്‍ഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ലോ (സി.ടി.ഐ.എല്‍) പ്രഫസറും വകുപ്പ്‌ മേധാവിയുമായ ഡോ.ജെയിംസ്‌ ജെ. നെടുമ്പാറ അധ്യക്ഷത വഹിച്ചു.
മാലിദ്വീപ്‌ കോണ്‍സല്‍ ജനറല്‍ ആമിനത്‌ ഷിഫാന, വിയറ്റ്‌നാം ട്രേഡ്‌ കമ്മിഷണര്‍ ബുയ്‌ ട്രങ്‌ തുങ്‌, മലേഷ്യ കോണ്‍സിലേറ്റ്‌ ജനറല്‍ വാന്‍ അഹ്‌മദ്‌ തര്‍മിസി വാന്‍ ഐഡ്രിസ്‌, ട്രേഡ്‌ ആന്‍ഡ്‌ ലോജിസ്‌റ്റിക്‌സ്‌ വിദഗ്‌ധന്‍ വിക്രം കുമാര്‍, എക്‌സിം ബാങ്ക്‌ ജനറല്‍ മാനേജര്‍ അംബരീഷ്‌ ഭണ്ഡാരി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Sunday 01 Feb 2026 11.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW