Thursday, March 12, 2026 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 01.45 PM

കോഫിഷോപ്പ് ശൃംഖലയില്‍ ആക്രമണത്തിനും പദ്ധതിയിട്ടു ; ഭീകരരുടെ ലക്ഷ്യം ഇസ്രായേലിന് മറുപടി നല്‍കല്‍

uploads/news/2026/01/823337/delhi-blast.gif

ന്യൂഡല്‍ഹി: അല്‍ഖായിദയുടെ ഇന്ത്യന്‍ ഘടകമായ അന്‍സാര്‍ ഗസ്‌വത് ഉല്‍ ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാന്‍ ചെങ്കോട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുടെ സംഘം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ പ്രതികള്‍ ജൂതപൗരന്‍ ഉടമയായ കോഫിഷോപ്പ് ശൃംഖലയില്‍ സ്‌ഫോടനം നടത്താനും പദ്ധതിയിട്ടു.

അന്‍സാര്‍ ഗസ്‌വത് ഉല്‍ ഹിന്ദ് തീവ്രവാദി സംഘടന സ്ഥാപിച്ചത് 2019 ല്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തെക്കന്‍ കശ്മീരിലെ ട്രാലില്‍ വെച്ച് കൊല്ലപ്പെട്ട സാക്കീര്‍ മൂസയാണ്. സംഘടനയുടെ അവസാന കമാന്റര്‍ മുസമ്മീല്‍ അഹമ്മദ് താന്ത്രേ 2021 ല്‍ ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടിരുന്നു.

ഇതോടെയാണ് സംഘടന തിരികെ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടിക്കെതിരേ സന്ദേശം നല്‍കുക ലക്ഷ്യമിട്ടാണ് ജൂതപൗരന്റെ ആഗോള കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളില്‍ ബോംബാക്രമണം നടത്താന്‍ ഗൂഡാലോചന നടത്തിയത്.

ഡല്‍ഹിയില്‍ ചാവേര്‍സ്‌ഫോടനം നടത്തിയ ഡോക്ടര്‍മാരുടെ വൈറ്റ്‌കോളര്‍ ഭീകരസംഘം കഴിഞ്ഞ നാലു വര്‍ഷമായി തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. പ്രതികളായ മുസമില്‍ അഹമ്മദ് ഗനായി, അദീല്‍ അഹമ്മദ് റാത്തര്‍, ഉത്തര്‍പ്രദേശ് സ്വദേശിയായ ഷഹീന്‍ സയീദ് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.

ഭീകരാക്രമണത്തിന്റെ ലക്ഷ്യം സംബന്ധിച്ച് ഭീകരരില്‍ ഒരളായ ഉമര്‍ ഉന്‍ നബിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും ആക്രമണം ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യമിടുന്നതില്‍ ഒതുക്കണമെന്ന് ചിലര്‍ ആഗ്രഹിച്ചിരുന്നതായും ഇവര്‍ നല്‍കിയ വിവരങ്ങളിലുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW