-->
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അനുപമ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അനുപമയുടെ സാരിയിലുളള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റെഡ് ഫ്‌ളോറല്‍ ഡിസൈന്‍ സാരിയില്‍ അതീവ സുന്ദരിയായ അനുപമയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. വിന്റേജ് ഫാഷനെ ഓര്‍മിപ്പിക്കുന്നതാണ് അനുപമയുടെ ചിത്രങ്ങള്‍.