Wednesday, March 11, 2026 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.09 AM

ബംഗാള്‍ ഫാക്‌ടറി തീപിടിത്തം: 27 മരണമെന്നു സംശയം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ നസീറാബാദിലെ മോമോ ഫാക്‌ടറിക്ക്‌ സമീപമുള്ള രണ്ട്‌ ഗോഡൗണുകളിലുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി സംശയം. കഴിഞ്ഞ 26നാണ്‌ സംഭവം. ഇരുപതിലധികം പേര്‍ മരിച്ചതായി അന്നുതന്നെ സംശയമുയര്‍ന്നിരുന്നു. തീപിടിത്തമുണ്ടായ രണ്ടു ഗോഡൗണുകളിലും നടത്തിയ പരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മനുഷ്യാവശിഷ്‌ടങ്ങള്‍ കത്തിനശിച്ചനിലയിലാണെന്നു പോലീസ്‌ പറഞ്ഞു. രണ്ട്‌ ഗോഡൗണുകളിലുമായി ജോലി ചെയ്‌തിരുന്ന തങ്ങളുടെ ബന്ധുക്കളെ കാണ്‍മാനില്ലെന്ന്‌ 27 കുടുംബങ്ങളില്‍ നിന്നു പരാതികള്‍ പോലീസിനു ലഭിച്ചു. എണ്ണം ഇനിയും ഉയരാന്‍ സാധ്യതയില്ലെന്നാണു പോലീസ്‌ പറയുന്നു. തിരിച്ചറിയല്‍ അസാധ്യമാക്കുംവിധം മൃതദേഹാവശിഷ്‌ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്‌. ഇതു ഫോറന്‍സിക്‌ വിശകലനത്തിന്‌ അയച്ചിട്ടുണ്ട്‌.

Ads by Google
Saturday 31 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW