Saturday, March 14, 2026 Last Updated 41 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.05 AM

ക്വിന്റണ്‍ വെടിക്കെട്ട്‌

uploads/news/2026/01/823278/2.jpg

സെഞ്ചൂറിയന്‍: വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്ന്‌ ട്വന്റി20 കളുടെ പരമ്പരയിലെ രണ്ടാമത്തെ മത്സരവും ജയിച്ചാണു ദക്ഷിണാഫ്രിക്ക ട്രോഫി ഉറപ്പാക്കിയത്‌. സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട്‌ പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി20 യില്‍ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ ഏഴ്‌ വിക്കറ്റിനു തോല്‍പ്പിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ നാല്‌ വിക്കറ്റിന്‌ 221 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 18-ാം ഓവറില്‍ ലക്ഷ്യം കടന്നു. ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ്‌ (49 പന്തില്‍ 10 സിക്‌സറും ആറ്‌ ഫോറുമടക്കം 115) ദക്ഷിണാഫ്രിക്കയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്‌. വിന്‍ഡീസിനെതിരെ ഡി കോക്ക്‌ ട്വന്റി20 യില്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്‌. റയാന്‍ റികല്‍ടണ്‍ 36 പന്തില്‍ മൂന്ന്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 77 റണ്ണുമായി പുറത്താകാതെനിന്നു. നായകനും ഓപ്പണറുമായ എയ്‌ദീന്‍ മാര്‍ക്രം (15), ഡെവാള്‍ഡ്‌ ബ്രെവിസ്‌ (നാല്‌) എന്നിവരാണു ഡി കോക്കിനെ കൂടാതെ പുറത്തായത്‌. ടോസ്‌ നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം വിന്‍ഡീസിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു.
വിന്‍ഡീസ്‌ ഷിംറോണ്‍ ഹിറ്റ്‌മീര്‍ (42 പന്തില്‍ മൂന്ന്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 75), ഷെര്‍ഫാനെ റഥര്‍ഫോര്‍ഡ്‌ (24 പന്തില്‍ നാല്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 57) എന്നിവരുടെ കരുത്തിലാണ്‌ 221 റണ്ണെടുത്തത്‌. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡി കോക്കും റയാന്‍ റികല്‍ട്ടണും ചേര്‍ന്ന്‌ ഒന്നാം വിക്കറ്റില്‍ 162 റണ്‍ കൂട്ടിച്ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച്‌ കളിച്ച ഡി കോക്ക്‌ 43 പന്തിലാണ്‌ സെഞ്ചുറി പൂര്‍ത്തിയാക്കിയത്‌. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്‍പത്‌ വിക്കറ്റിന്‌ ജയിച്ചിരുന്നു. 31-ന്‌ ജോഹന്നാസ്‌ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടക്കുന്ന മത്സരത്തോടെയാണ്‌ പരമ്പര അവസാനിക്കുക.

Ads by Google
Saturday 31 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW