Saturday, March 14, 2026 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.05 AM

പിന്തുണയുമായി കോച്ച്‌

തിരുവനന്തപുരം: സഞ്‌ജു സാംസണിന്‌ പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ബാറ്റിങ്‌ കോച്ച്‌ സിതാന്‍ശു കോടക്‌. സഞ്‌ജു സീനിയര്‍ താരമാണെന്നും ഫോമൗട്ടാകുന്നത്‌ കരിയറില്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്‌ജുവിന്റെ കഴിവെന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാം. താരത്തിനെ മികച്ച മാനസികാവസ്‌ഥയില്‍ നിലനിര്‍ത്തുക എന്നതാണ്‌ തങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലന്‍ഡിന്‌ എതിരെയുള്ള മത്സരത്തിനു മുമ്പു നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടക്‌. ന്യൂസിലന്‍ഡിന്‌ എതിരെയുള്ള പരമ്പരയില്‍ സഞ്‌ജുവിന്‌ തിളങ്ങാനായിട്ടില്ല. വിശാഖപട്ടണത്ത്‌ 15 പന്തില്‍ 24 റണ്ണെടുത്തതാണ്‌ മികച്ച പ്രകടനം. ആദ്യ മൂന്ന്‌ മത്സരത്തിലും സഞ്‌ജു നിറംമങ്ങി. പത്ത്‌, ആറ്‌, പൂജ്യം എന്നിങ്ങനെയാണ്‌ താരം നേടിയത്‌.

Ads by Google
Saturday 31 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW