Saturday, March 14, 2026 Last Updated 41 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.05 AM

കേരളം മികച്ച സ്‌കോറിലേക്ക്‌

ഗോവ: രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഗോവയ്‌ക്കെതിരേ കേരളം ശക്‌തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 237 റണ്ണെന്ന നിലയിലാണ്‌ കേരളം.
സെഞ്ചുറിയടിച്ച രോഹന്‍ കുന്നുമ്മലിന്റെ പ്രകടനമാണ്‌ കേരളത്തിന്റെ ഇന്നിങ്‌സിന്‌ കരുത്ത്‌ പകര്‍ന്നത്‌. ഗോവയുടെ ഒന്നാം ഇന്നിങ്‌സ് 355 റണ്ണിന്‌ അവസാനിച്ചിരുന്നു. എട്ട്‌ വിക്കറ്റിന്‌ 279 റണ്ണെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ്‌ പുനരാരംഭിച്ച ഗോവയ്‌ക്ക് വിക്കറ്റ്‌ കീപ്പര്‍ സമര്‍ ദുഭാഷിയുടെ (55) ഇന്നിങ്‌സാണ്‌ തുണയായത്‌. വാലറ്റക്കാരെ കൂട്ടുപിടിച്ച്‌ സമര്‍ നടത്തിയ പോരാട്ടം ഗോവയുടെ സ്‌കോര്‍ 350 കടത്തി. അമൂല്യ പാണ്ഡ്രേക്കര്‍ പത്തും കൗശിക്‌ വി. 21 റണ്ണുമെടുത്തു. കേരളത്തിനായി അങ്കിത്‌ ശര്‍മ്മ ആറ്‌ വിക്കറ്റും ബേസില്‍ എന്‍.പി. രണ്ട്‌ വിക്കറ്റും നിധീഷ്‌ എം.ഡി., സച്ചിന്‍ ബേബി എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ കേരളത്തിന്‌ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അഭിഷേക്‌ ജെ. നായരും ചേര്‍ന്ന്‌ മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന്‌ 97 റണ്‍ കൂട്ടിച്ചേര്‍ത്തു. 32 റണ്‍സെടുത്ത അഭിഷേകിനെ അമൂല്യ പാണ്ഡ്രേക്കര്‍ പുറത്താക്കി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും (37) രോഹന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ 86 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്‌. ഒരറ്റത്ത്‌ ഉറച്ചുനിന്ന രോഹന്‍ കുന്നുമ്മല്‍ കളി നിര്‍ത്തുമ്പോള്‍ 132 റണ്ണുമായി നില്‍ക്കുകയാണ്‌. 25 റണ്ണുമായി സല്‍മാന്‍ നിസാര്‍ ഒപ്പമുണ്ട്‌. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ ഇതിനകം 54 റണ്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌.

Ads by Google
Saturday 31 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW