-->
ജമ്മു കശ്മീരിലും , ഹിമാചല്‍ പ്രദേശിലും ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ വലഞ്ഞ് യാത്രക്കാര്‍. മഞ്ഞുവീഴ്ച ശക്തമായതോടെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വിവിധ ഇടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവ്യുഗ് ടണലിന് സമീപം മഞ്ഞ് അടിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് ദേശീയപാത 44-ല്‍ വാഹനസഞ്ചാരം നിരോധിച്ചു. മുഗള്‍ റോഡ്, എസ്എസ്ജി റോഡ് തുടങ്ങിയ പ്രധാന പാതകളും നിലവില്‍ അടച്ചിരിക്കുകയാണ്.
ഇതിനിടെ മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ എത്തിയ സഞ്ചാരികള്‍ പലരും ഗതാഗത കുരുക്കിനെ തുടര്‍ന്ന് മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ ശുചിമുറിയോ ഇല്ലാതെ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മണാലിയില്‍ എത്തിയ ഡല്‍ഹി സ്വദേശികള്‍ക്ക് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് വലിയ ദുരിതമാണ്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍പ്പെട്ട് 40 മണിക്കൂറിലധികം സമയം യുവാക്കള്‍ കാറിനുള്ളില്‍ ചെലവഴിക്കേണ്ടി വന്നു. മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ എത്തിയ പല സഞ്ചാരികള്‍ക്കും യാത്ര തുടരാനാവാതെ താമസം നീട്ടേണ്ടി വന്നു. കുടിവെള്ളവും ശുചിമുറിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും കണ്ടെത്താന്‍ പലയിടങ്ങളിലും പ്രയാസമുണ്ടെന്ന് സഞ്ചാരികള്‍ പറയുന്നു.
Snow drive is fun only if you drive with patience and well prepared vehicle #snowdrive #snow #manali #jimny #4x4 pic.twitter.com/NaezjYOpnq— Nand Lal Thakur (@skyneenu) January 23, 2026