-->
ഇക്കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരണം നിയമസഭയിൽ നടന്നത്. തുടർച്ചയായ ആറാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ക്ഷേമ പ്രഖ്യാപനങ്ങളുടെ ഒരു നിര ബജറ്റിലുണ്ട്. സ്വപ്ന ബജറ്റല്ല, മറിച്ച് പ്രായോഗിക ബജറ്റാകും അവതരിപ്പിക്കുകയെന്നും നല്ലതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്നതാകും ബജറ്റെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
എന്നാല്‍ ബജറ്റ് അവതരണത്തിനു ശേഷം അതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പലരും കുറിച്ചത്.
ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിനെ പരിഹസിച്ച് കുറിപ്പ് പങ്കിടുകയാണ് നടന്‍ ജോയ് മാത്യു. ഇപ്പോഴത്തേത് നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങള്‍ കുത്തിനിറച്ച ബഡ്ജറ്റ് മാത്രമാണെന്നും വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ എന്ന പരിഹാസമായി കുറിച്ചുമാണ് ജോയ് മാത്യു പോസ്റ്റ് അവസാനിക്കുന്നത്.
‘‘വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായി....ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങൾ കുത്തിനിറച്ച ബജറ്റ് ! വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ....’’ എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സത്യമാണെന്ന് ഒരു കൂട്ടര്‍ കുറിക്കുമ്പോള്‍ ഈ പോസ്റ്റിനെതിരെയും വ്യാപകമായ വിമർശനങ്ങള്‍ ഉയരുന്നുണ്ട്.
ബജറ്റ് അവതരണത്തിനു ശേഷം അതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച സർക്കാരിന്റെ ബഡ്ജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അനാവശ്യ അവകാശ വാദം കൊണ്ട് ബഡ്ജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും വി ഡി സതീശൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത സര്‍ക്കാരിന് ബാദ്ധ്യതയുണ്ടാക്കുന്ന ബഡ്ജറ്റാണിതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. പോകുന്ന പോക്കില്‍ ശമ്പള കമ്മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്തതായി വരുന്ന സര്‍ക്കാര്‍ വേണം അത് നടപ്പിലാക്കാന്‍. അടുത്ത ബഡ്ജറ്റ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും നടപ്പാക്കുന്ന ബഡ്ജറ്റ് അതാകുമെന്നും സതീശന്‍ പറഞ്ഞു.