Friday, March 13, 2026 Last Updated 9 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 09.19 AM

ക്ലീൻ U സെർട്ടിഫിക്കറ്റുമായി "പെണ്ണും പൊറാട്ടും" - ഫെബ്രുവരി 13 ന്

uploads/news/2026/01/823121/pennum-porattum.jpg

നടനും സംവിധായകനുമായ രാജേഷ് മാധവൻ ഒരുക്കുന്ന ആദ്യ സിനിമ "പെണ്ണും പൊറാട്ടും" ക്ലീൻ U സർട്ടിഫിക്കറ്റോടെ ഫെബ്രുവരി 13 ന് പ്രദർശനത്തിനെത്തും. മനുഷ്യരുടെ ചില പ്രവർത്തികൾ മൃഗങ്ങളുടെ ജീവിതത്തെ എത്രമാത്രം സങ്കീർണമാക്കുന്നു എന്നതാണ് പെണ്ണും പൊറാട്ടിന്റെ കഥ പശ്ചാത്തലം . കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ നൂറോളം ഗ്രാമവാസികളും ഒട്ടേറെ മൃഗങ്ങളും ആണ് ചിത്രത്തിലെ അഭിനേതാക്കൾ എന്നതാണ് പെണ്ണും പൊറാട്ടിനെ വ്യത്യസ്തമാക്കുന്നത്. കോമഡിയിലും ആക്ഷനിലും ഉൾപ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.

മലയാള സിനിമയിലെ ഒരു യുവ സൂപ്പർ താരം ഉൾപ്പടെ ചില പ്രമുഖ താരങ്ങൾ ശബ്ദ സാന്നിധ്യമായി 'പെണ്ണും പൊറാട്ടി'ലും എത്തുന്നുണ്ട്. ഫാന്റസിയും സോഷ്യൽ സറ്റയറും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു കഥാപരിസരമാണ് ചിത്രത്തിന്റേത്. മഹേഷിന്റെ പ്രതികാരം, ന്നാ താൻ കേസ് കോട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം. എസ് ടി കെ (STK) ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.

'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റ് സംഗീതം പകരുമ്പോൾ വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും (VFX) ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുന്നു. പി ആർ ആൻഡ് മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്, ശിവകുമാർ രാഘവ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW