Friday, March 13, 2026 Last Updated 36 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.50 PM

വിക്‌ടര്‍ ബെര്‍ട്ടോമിയു ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ (ഐ.എസ്‌.എല്‍) ഫുട്‌ബോള്‍ പുതിയ സീസണിന്‌ മുന്നോടിയായി ആക്രമണനിര ശക്‌തിപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്‌പാനിഷ്‌ താരം വിക്‌ടര്‍ ബെര്‍ട്ടോമിയുവാണ്‌ പുതുതായി ബ്ലാസ്‌റ്റേഴ്‌സ് നിരയിലെത്തിയത്‌. മുന്നേറ്റനിരയില്‍ സ്‌ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാന്‍ മികവുള്ള താരമാണ്‌ ബെര്‍ട്ടോമിയു. യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളില്‍ കളിച്ച അനുഭവസമ്പത്തുമായാണ്‌ ബെര്‍ട്ടോമിയു ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്‌. സ്‌പെയിനിലെ ജിംനാസ്‌റ്റിക്‌ ഡി ടരാഗോണ, സി.എഫ്‌. അസ്‌കോ, എ.ഇ. പ്രാറ്റ്‌ തുടങ്ങിയക്ല ബുകള്‍ക്ക്‌ പുറമെ ഹോങ്കോങ്ങ്‌ പ്രീമിയര്‍ ലീഗിലെ ഈസ്‌റ്റേണ്‍ എഫ്‌.സി, ഇന്തോനീഷ്യന്‍ക്ല ബായ ഗ്രെസിക്‌ യുണൈറ്റഡ്‌ എഫ്‌.സി. എന്നിവയ്‌ക്കായും പന്തുതട്ടിയിട്ടുണ്ട്‌. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയും ബെര്‍ട്ടോമിയുവിനെ ശ്രദ്ധേയനാക്കുന്നു.
ആക്രമണനിരയില്‍ ഏത്‌ റോളും കൈകാര്യം ചെയ്യാന്‍ മികവുള്ള ബെര്‍ട്ടോമിയു ടീമിന്‌ പുതിയൊരു ഊര്‍ജം നല്‍കുമെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ് സി.ഇ.ഒ: അഭിക്‌ ചാറ്റര്‍ജി പറഞ്ഞു. സീസണിലെ മത്സരങ്ങള്‍ക്കായി ടീമിനെ സജ്‌ജമാക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന്‌ വിശ്വസിക്കുന്നതായും താരത്തെ സ്വാഗതം ചെയ്‌ത് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 29 Jan 2026 11.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW