Wednesday, March 11, 2026 Last Updated 18 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.48 PM

ഗര്‍ഭിണിയായ സ്വാറ്റ്‌ കമാന്‍ഡോയെ ഭര്‍ത്താവ്‌ ഡംബെല്‍കൊണ്ട്‌ അടിച്ച്‌ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ സ്വാറ്റ്‌ കമാന്‍ഡോ ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാജല്‍ ചൗധരി(27)യാണു കൊല്ലപ്പെട്ടത്‌.
കാജല്‍ നാല്‌ മാസം ഗര്‍ഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിരോധ മന്ത്രാലയത്തിലെ ക്ലര്‍ക്ക്‌ കൂടിയായ ഭര്‍ത്താവ്‌ അങ്കൂറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഭാരമുള്ള ഡംബെല്‍ ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചാണു കാജലിനെ കൊലപ്പെടുത്തിയതെന്നു പോലീസ്‌ അറിയിച്ചു. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ ഏറ്റുമുട്ടലില്‍ കലാശിച്ചത്‌. തലയ്‌ക്കു ഗുരുതര പരുക്കുകളോടെയാണ്‌ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കാജലിന്റെ സഹോദരനും പാര്‍ലമെന്റ്‌ സ്‌ട്രീറ്റ്‌ പോലീസ്‌ സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിളുമായ നിഖിലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്‌.
തന്നോട്‌ സംസാരിക്കുന്നതിനിടെയാണു സഹോദരി ആക്രമണത്തിനു വിധേയായതെന്ന്‌ അദ്ദേഹം മൊഴി നല്‍കി. അവര്‍ സ്‌ത്രീധന പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2022ലാണു കാജല്‍ ഡല്‍ഹി പോലീസില്‍ ചേര്‍ന്നത്‌. നിലവില്‍ സ്‌പെഷല്‍ വെപ്പണ്‍സ്‌ ആന്‍ഡ്‌ ടാക്‌ടിക്‌സ്‌ (സ്വാറ്റ്‌) ടീമിലാണ്‌ അവര്‍ ജോലി ചെയ്‌തിരുന്നത്‌. 2023ല്‍ ഡല്‍ഹി കാന്റോണ്‍മെന്റില്‍ ജോലി ചെയ്യുന്ന അങ്കൂറിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക്‌ ഒന്നര വയസുള്ള മകനുണ്ട്‌.

Ads by Google
Thursday 29 Jan 2026 11.48 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW