-->
ന്യൂഡല്‍ഹി: വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ വിദിപ് ദിലീപ് ജാദവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ പുലര്‍ച്ചെ നടന്നു. മഹാരാഷ്‌ടയിലെ സത്‌ന ജില്ലയിലെ താരദ്‌ഗാവ് ജന്മഗ്രാമത്തിലായിരുന്നു സംസ്‌കാരം.
മുംബൈ പോലീസില്‍ സ്‌പെഷല്‍ പ്ര?ട്ടക്ഷന്‍ യൂണിറ്റില്‍ നിയമിതനായ 2009 ബാച്ച് കോണ്‍സ്‌റ്റബിളാണ് ജാദവ്.
ബുധനാഴ്‌ചയുണ്ടായ വിമാനാപകടത്തില്‍ അജിത് പവാറിനൊപ്പം ജാദവിനും ജീവന്‍ നഷ്‌ടമായി. പവാറും രണ്ട് പൈലറ്റുമാരും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റും കൊല്ലപ്പെട്ടു.
ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുറാലിയില്‍ പങ്കെടുക്കാന്‍ മുംബൈയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചതാണ് അജിത് പവാര്‍.
പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു തൊട്ടുമുമ്പാണു വിമാനം തകര്‍ന്നുവീണു പൊട്ടിത്തെറിച്ചത്.
ബുധനാഴ്‌ച രാത്രി 8:30 ന് ജാദവിന്റെ മൃതദേഹം താരദ്‌ഗാവില്‍ എത്തിച്ചു. കുടുംബാംഗങ്ങള്‍, നാട്ടുകാര്‍, പോലീസ് ഉദ്യോഗസ്‌ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രിയില്‍ സംസ്‌കാരം നടന്നു.
ലോണാണ്ട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ജാദവിന്റെ ഇളയ മകന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.