Sunday, March 15, 2026 Last Updated 41 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 10.01 AM

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ ; മണ്‍പാത്ര നിര്‍മ്മാണമേഖലയ്ക്ക് ഒരു കോടി രൂപ

uploads/news/2026/01/823022/thozhilurapp.jpg

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി നല്ല രീതിയില്‍ മുമ്പോട്ട് കൊണ്ടുപോകുമെന്നും പരമ്പരാഗത തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ പന്ത്രണ്ടാം ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അനുവദിച്ചു. അതുപോലെ കേരളത്തിലെ പരമ്പരാഗത കൈത്തൊഴില്‍ മേഖലയായ മണ്‍പാത്ര നിര്‍മ്മാണത്തിന് ഒരു കോടിരൂപ അനുവദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയ സാഹചര്യത്തിലും പദ്ധതി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ആധുനിക സാഹചര്യത്തില്‍ മണ്‍പാത്ര നിര്‍മ്മാണമേഖല പോലെയുള്ള പരമ്പരാഗത തൊഴിലുകളെ വികസിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും പറഞ്ഞു. മണ്‍പാത്ര നിര്‍മ്മാണമേഖലയ്ക്ക് ഒരു കോടി രൂപയാണ് വിലയിരുത്തിയത്.

കെഎസ്ആര്‍ടിസിക്കും കേരളസര്‍ക്കാരിന്റെ കരുതല്‍ നല്‍കിയതായി പറഞ്ഞു. കേരളത്തിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വാങ്ങുന്നുണ്ടെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. 8225 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിക്ക് നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 8000 കോടിക്ക് മുകളില്‍ നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW