Friday, March 13, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.44 PM

ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ കേരളയ്‌ക്ക് ലോഗോയായി

uploads/news/2026/01/822967/sp3.jpg

പാലാ: ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ കേരളയുടെ ലോഗോ ഔദ്യോഗികമായി പുറത്തിറക്കി. അല്‍ഫോന്‍സ കോളേജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്‌ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെ നടന്ന ചടങ്ങിലാണു ലോഗോ പുറത്തിറക്കിയത്‌. സ്‌റ്റാര്‍ട്ടിങ്‌ ഫൈവ്‌ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഡയറക്‌ടര്‍ പി. ജേക്കബും അല്‍ഫോന്‍സാ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. സിസ്‌റ്റര്‍ മിനിമോള്‍ മാത്യുവും കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജേക്കബ്‌ ജോസഫും സംയുക്‌തമായാണു ലോഗോ പുറത്തിറക്കിയത്‌.
ബി.എല്‍.കെ. അണ്ടര്‍ 14, അണ്ടര്‍ 19 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള യൂത്ത്‌ ഡെവലപ്‌മെന്റ്‌ ബാസ്‌കറ്റ്‌ബോള്‍ ലീഗാണ്‌. എബിസിഎഫ്‌എഫ്‌ ലീഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെയും കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെയും പങ്കാളിത്തത്തോടെ സ്‌റ്റാര്‍ട്ടിങ്‌ ഫൈവ്‌ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ ലീഗ്‌ സംഘടിപ്പിക്കുന്നത്‌.
കൊച്ചിയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ മാര്‍ച്ചിലാണു ലീഗ്‌ ആരംഭിക്കുക. കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സി. ആന്റണി, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ഷിഹാബ്‌ നീരുങ്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Wednesday 28 Jan 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW