Saturday, March 14, 2026 Last Updated 40 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.44 PM

ടീമുകള്‍ ഇന്നെത്തും

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തിന്‌ ടീമുകള്‍ ഇന്നെത്തും. പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും ക്രിക്കറ്റ്‌ പ്രേമികള്‍ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്‌. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ ശനിയാഴ്‌ച വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം.
മലയാളി താരം സഞ്‌ജു സാംസണിന്റെ സാന്നിധ്യം ആരാധകര്‍ക്ക്‌ ആവേശമാണ്‌. ഇന്നു വൈകിട്ട്‌ അഞ്ചു മണിയോടെ ചാര്‍ട്ടേഡ്‌ വിമാനത്തിലെത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ട്രഷറര്‍ ടി. അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. കനത്ത സുരക്ഷാ വലയത്തില്‍ അവരെ താമസസ്‌ഥലത്തെത്തിക്കും.
ഇന്ത്യന്‍ ടീമിന്‌ കോവളത്തെ ലീലാ റാവിസ്‌ ഹോട്ടലിലും ന്യൂസിലന്‍ഡ്‌ ടീമിന്‌ ഹയാത്ത്‌ റീജന്‍സിയിലുമാണ്‌ താമസ സൗകര്യം ഒരുക്കിയത്‌. മത്സരത്തോടനുബന്ധിച്ച്‌ പോലീസ്‌ സുരക്ഷ ശക്‌തമാക്കി. ട്വന്റി20 ലോകകപ്പിന്‌ മുന്നോടിയായുള്ള നിര്‍ണായക മത്സരമാണിത്‌. ജില്ലാ ഭരണകൂടവും പോലീസും കേരള ക്രിക്കറ്റ്‌ അസോസിയേഷനും സംയുക്‌തമായി വിപുലമായ തയാറെടുപ്പുകളാണ്‌ പൂര്‍ത്തിയാക്കിയത്‌.

ജി. അരുണ്‍

Ads by Google
Wednesday 28 Jan 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW