-->
സിലാപാതര്‍/ധാകുഖാന: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സില്‍ ഉത്തരാഖണ്ഡിനും അസമിനും ജയം. പശ്‌ചിമ ബംഗാള്‍ തമിഴ്‌നാടിനോട് 1-1 നു സമനില വഴങ്ങി. എ ഗ്രൂപ്പ് മത്സരങ്ങളില്‍ ഉത്തരാഖണ്ഡ് 2-1 നു നാഗാലന്‍ഡിനെയും അസം രാജസ്‌ഥാനെ 3-0 ത്തിനും തോല്‍പ്പിച്ചു. ബംഗാളിനായി സുജിത് സാധുവും തമിഴ്‌നാടിനായി നന്ദകുമാര്‍ അനന്തരാജും ഗോളടിച്ചു.
ഉത്തരാഖണ്ഡിനെതിരേ നാഗാലന്‍ഡ് ലായ്‌വാങ് ബോഹാമിലൂടെ എട്ടാം മിനിറ്റില്‍ മുന്നിലെത്തി. രണ്ടാം പകുതിയിലാണ് അജേന്ദ്ര സിങും നിര്‍മല്‍ സിങ് ബിഷ്‌തും ഗോളടിച്ചത്. രാജസ്‌ഥാനെതിരേ അസമിനു വേണ്ടി പ്രഗ്യാന്‍ ഗൊഗോയി, പ്രാഞ്‌ജല്‍ ഭൂംജി, അക്‌റാങ് നര്‍സാറി എന്നിവര്‍ ഗോളടിച്ചു.