-->
കോട്ടയം: ന്യൂഡല്‍ഹിയിലെ ജെഡി യാദവ് സ്‌റ്റേഡിയത്തില്‍ 29 മുതല്‍ 31 വരെനടക്കുന്ന അഞ്ചാമത് 3 ഓണ്‍ 3 ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ സെജിന്‍ മാത്യുവും കവിത ജോസും നയിക്കും.
തമിഴ്‌നാട്, മഹാരാഷ്ര്‌ട, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലാണ് പുരുഷന്‍മാര്‍. പശ്‌ചിമ ബംഗാള്‍, ചണ്ഡീഗഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് എ യിലാണ് വനിതകള്‍.
ടീം: പുരുഷന്മാര്‍- സെജിന്‍ മാത്യു, ആരോണ്‍ ബ്ലെസെന്‍ വര്‍ഗീസ്, ജെറോം പ്രിന്‍സ് (എല്ലാവരും കെ.എസ്.ഇ.ബി.), ജോഷ്വ സുനില്‍ ഉമ്മന്‍ (ജി.എസ.്‌ടി, കസ്‌റ്റംസ് കൊച്ചി).
സ്‌ത്രീകള്‍- കവിതാ ജോസ്, അനീഷക്ല ീറ്റസ്, ആര്‍. ശ്രീകല എല്ലാവരും കെ.എസ്.ഇ.ബി.), ജയലക്ഷ്‌മി വി.ജെ. (കേരളാ പോലീസ്).