Friday, March 13, 2026 Last Updated 35 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 07.53 PM

സഞ്ജുവിന് ഇന്ന് 'നിര്‍ണായകം'! വിശാഖപട്ടണത്ത് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ടോസ്, ടീമില്‍ ഒരു മാറ്റം

uploads/news/2026/01/822927/1.gif
photo - twitter

ഇന്ത്യയ്‌ക്കെതിരായ നാലാം ടി20യില്‍ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിശാഖപട്ടണത്താണ് മത്സരം.

ഒരു മാറ്റവുമായാണ് ഇന്ത്യ വിശാഖപട്ടണത്ത് ഇറങ്ങുന്നത്. പരിക്കേറ്റ ഇഷാന്‍ കിഷന് പകരം അര്‍ഷ്ദീപ് സിങ് ഇലവനിലെത്തി. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. പരമ്പരയില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാത്ത സഞ്ജുവിന് ലോകകപ്പിനുള്ള ഇലവനില്‍ ഇടമുറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ മികവ് പുറത്തെടുത്തേ പറ്റൂ.

Ads by Google
Wednesday 28 Jan 2026 07.53 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW