Friday, March 13, 2026 Last Updated 57 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 05.28 PM

2.92 കോടി രൂപ ! ഇന്ത്യക്കെതിരേ ബ്രാഡ്മാൻ അണിഞ്ഞ തൊപ്പി ലേലത്തിൽ വിറ്റു

uploads/news/2026/01/822920/2.gif
photo - twitter

ക്വീൻസ്‌ലൻഡ്: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ ഉപയോഗിച്ച ബാഗി ഗ്രീൻ തൊപ്പിക്ക് ലേലത്തിൽ കിട്ടിയത് 2.92 കോടി രൂപ. 1947-48 വർഷത്തിൽ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയിൽനടന്ന പരമ്പരയിൽ ബ്രാഡ്മാൻ ഉപയോഗിച്ച തൊപ്പിയാണ് ലോയ്ഡ്‌സ് ഓക്ഷൻ കമ്പനി കഴിഞ്ഞദിവസം ലേലത്തിൽവെച്ചത്.

ഗോൾഡ് കോസ്റ്റുകാരനായ ഒരാളാണ് 4.60 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറിന് തൊപ്പി സ്വന്തമാക്കിയത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യകളിച്ച ആദ്യ ടെസ്റ്റ് പരമ്പരയാണത്. സ്വന്തംനാട്ടിൽ ബ്രാഡ്മാന്റെ അവസാന പരമ്പരയും.

മത്സരശേഷം ബ്രാഡ്മാൻ തൊപ്പി ഇന്ത്യയുടെ ഓപ്പണിങ് ബൗളർ ശ്രീരംഗ വാസുദേവ് സൊഹോനിക്ക് സമ്മാനിച്ചു. ഏഴുപതിറ്റാണ്ടിലേറെക്കാലം സൊഹോനിയുടെ കുടുംബം സൂക്ഷിച്ചുവെച്ച തൊപ്പിയാണിപ്പോൾ ലേലത്തിനെത്തിയത്. 1928 മുതൽ 48 വരെ ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ച ബ്രാഡ്മാൻ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് വിലയിരുത്തപ്പെടുന്നത്. 99.94 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

Ads by Google
Wednesday 28 Jan 2026 05.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW